- Advertisement -

- Advertisement -

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

ലോട്ടറി ക്ഷേമനിധി: സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ ഒരു വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ചിട്ടുള്ള അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മെഡിക്കല്‍, എഞ്ചിനീയറിംഗ്, നഴ്സിംഗ്, പാരാമെഡിക്കല്‍, പോളിടെക്നിക്, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ, എം.സി.എ കോഴ്സുകള്‍ക്കാണ് ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നിന്നും കൈപ്പറ്റി രേഖകള്‍ സഹിതം ഓഫീസില്‍ സമര്‍പ്പിക്കണം.

അപേക്ഷ ക്ഷണിച്ചു

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി – കോഴിക്കോട് , പ്ലസ് ടു പാസ്സായ പട്ടിക വര്‍ഗ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ വച്ച് നടത്തുന്ന ‘ഡിപ്ലോമ ഇന്‍ ഇന്‍സ്റ്റലേഷന്‍ ആന്‍ഡ് റിപ്പയര്‍ ഓഫ് കണ്‍ സ്യൂമര്‍ ഇലക്ട്രോണിക്സ് പ്രോഡക്ടസ് കോഴ്സിന് (6 മാസം) അപേക്ഷ ക്ഷണിച്ചു.യോഗ്യരായവര്‍ പേര്, ഫോണ്‍ നമ്പര്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ ുസസാമറാശശൈീി@ ഴാമശഹ. രീാ എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍. 9567375960.

ഇ -ലേലം

ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ചുകളില്‍ നിന്നും, റവന്യൂ വകുപ്പില്‍ നിന്നും കുപ്പാടി ഡിപ്പോയില്‍ എത്തിച്ച വിവിധ ക്ലാസ്സുകളില്‍പ്പെട്ട തേക്ക്, വീട്ടി എന്നിവയുടെ തടികള്‍/ ബില്ലറ്റ് / വിറക് എന്നിവ ഒക്ടോബര്‍ 5 ന് ഇ-ലേലം വഴി വില്‍പ്പന നടത്തും. ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കു ന്നവര്‍ ംംം.ാേെരലരീാാലൃരല.രീാ എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണ്ണം. ആവശ്യമുള്ളവര്‍ക്ക് കൂപ്പാടി ഡിപ്പോ ഓഫീസില്‍ നിന്നും സൗജന്യമായി രജിസ്ട്രേഷന്‍ ചെയ്ത് നല്‍കും. രജിസ്റ്റര്‍ ചെയ്യാന്‍ വരുന്നവര്‍ പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ /തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, കച്ചവടക്കാര്‍ ജി.എസ്.ടി. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരണം. ഫോണ്‍. 8547602856, 8547602858, 04936 221562.

സീറ്റൊഴിവ്

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ മൂന്നാം സെമസ്റ്റര്‍ ബിരുദ ബിരുദാനന്തര കോഴ്സുകളില്‍ സീറ്റൊഴിവ്. അര്‍ഹരായവര്‍ ഒക്ടോബര്‍ 4 ന് വൈകിട്ട് 3 നകം നിശ്ചിത ഫോറത്തില്‍ കോളേജ് മാറ്റത്തിന് അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ കോളേജ് ഓഫീസിലും, വെബ്സൈറ്റിലും ലഭ്യമാണ്.

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ 31 വരെ പുതുക്കാം

പട്ടികജാതി പട്ടിക വര്‍ഗ ഉദ്യോഗാര്‍ത്ഥികളുടെ 2019 മാര്‍ച്ച് മുതല്‍ ഉളളതും ഇതര വിഭാഗക്കാരുടെ 2020 ജനുവരി മുതല്‍ 2021 ജൂലൈ വരെയുമുളളതുമായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ (സാധാരണ പുതുക്കല്‍) ഒക്ടോബര്‍ 31 വരെ പുതുക്കാം. ംംം.ലലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് മുഖേന നേരിട്ടും പുതുക്കാവുന്നതാണ്. ഒക്ടോബര്‍ 31 വരെ രജിസ്ട്രേഷന്‍ റദ്ദാകാത്ത സാഹചര്യത്തില്‍ നിലവിലുള്ള പ്രത്യേക പുതുക്കല്‍ ഉത്തരവ് 2021 നവംബര്‍ മാസത്തില്‍ മാത്രമേ ഇവര്‍ക്ക് ബാധകമാവുകയുള്ളുവെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണോദ്ഘാടനം

വൈത്തിരി താലൂക്ക്തല മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണോദ്ഘാടനം ടി.സിദ്ദിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം..വി .വിജേഷ് അധ്യക്ഷത വഹിച്ചു. അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സ്വമേധയ റദ്ദാക്കിയാല്‍ അര്‍ഹരായ കൂടുതല്‍ പേരെ മുന്‍ഗണനാ കാര്‍ഡില്‍ ഉള്‍പ്പെടാന്‍ സാധിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. വൈത്തിരി താലൂക്കില്‍ പുതുതായി 954 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളാണ് അനുവദിച്ചത്. ചടങ്ങില്‍ താലൂക്ക് സപ്ലൈഓഫീസര്‍ ആഭ രമേഷ്,റേഷനിംഗ് ഇന്‍സ്പെക്ടര്‍ സനോജ് ഒ ജി തുടങ്ങിയവര്‍ പങ്കെടുത്തു.

ഓണ്‍ഗ്രിഡ് സൗരവൈദ്യുത നിലയം – അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍/പൊതുസ്ഥാപനങ്ങളില്‍ ഓണ്‍ഗ്രിഡ് സൗരവൈദ്യുത നിലയം സ്ഥാപിക്കുന്നതിന് അനര്‍ട്ട് മുഖേന ധനസഹായം നല്‍കുന്നു. കോണ്‍ട്രാക്ട് തുകയുടെ 10 ശതമാനം ധനസഹായമായി ലഭിക്കും. താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ ംമ്യമിമറ@മിലൃ.േശി എന്ന ഇ.മെയില്‍ മുഖേന അപേക്ഷിച്ചാല്‍ സ്ഥലം സന്ദര്‍ശിച്ച് ഫീസിബിലിറ്റി, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി നല്‍കുമെന്ന് അനെര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ 9188119412, 04936 206216.

ഡിഗ്രി സീറ്റ് ഒഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പികെകാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബികോം, ബിഎസ്.സി. ഡിഗ്രി കോഴ്‌സുകളില്‍ എസ്.സി/എസ്.ടി. വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 9567375960, 9947670277.

നിയമനം

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയ്‌നി, ലൈബ്രേറിയന്‍ ഗ്രേഡ് 4, ലക്ച്ചറര്‍ ഇന്‍ ഇംഗ്ലീഷ്, ലക്ച്ചറര്‍ ഇന്‍ മലയാളം, ലക്ച്ചറര്‍ ഇന്‍ ഹിന്ദി എന്നീ ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവര്‍ ബയോഡാറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ശവൃറാമിമവേമ്മറ്യ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 4ന് ഉച്ചയ്ക്ക് 2 നകം അയക്കണം. ഫോണ്‍: 8547005060, 9447846036.

ലേലം
വൈത്തിരി താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രിയിലെ അഞ്ച് മരങ്ങള്‍ മുറിച്ച് കഷണങ്ങള്‍ ആക്കിയത് ഒക്ടോബര്‍ 7 ന് ഉച്ചയ്ക്ക് 2 ന് ലേലം ചെയ്യും. ഫോണ്‍: 04936 256229

Leave A Reply

Your email address will not be published.

You cannot copy content of this page