മുട്ടില്‍ മരം മുറി കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്.വനം വകുപ്പ് മേധാവിയുടെ ഉത്തരവാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് മരവിപ്പിച്ചത്. സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാന്‍ ഇന്നലെ തീരുമാനമായിരുന്നു. കൂടുതല്‍ പരിശോധന ആവശ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ്കണ്‍സര്‍വേറ്റര്‍ വിനോദ് കുമാര്‍ ഡികെ പുറത്തിറക്കിയ ഉത്തരവാണ് മന്ത്രി മരവിപ്പിച്ചത്. നിലവില്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇവര്‍ ആരോപണം നിഷേധിക്കുകയാണ് ഉണ്ടായതെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇവരുടെ സസ്പെന്ഷന് പിന്‍വലിച്ച് സര്‍വ്വീസിലേക്ക് തിരിച്ചെടുക്കുന്നത് അന്വേഷണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നുമായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്.
- Advertisement -
- Advertisement -