കേരള യൂത്ത് ഫ്രണ്ട് എം. ജില്ലാ പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു ജില്ലാ പ്രസിഡന്റ് ടിജി ചെറുതോട്ടില്‍ , ജില്ലാ സെക്രട്ടറി എം.സി ബിജു, ബത്തേരി മുനിസിപ്പല്‍ സെക്രട്ടറി ഷിനോജ് പാപ്പച്ചന് എന്നിവരാണ് രാജിവെച്ചത്. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളോടുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് നേതാക്കള്‍. സംസ്ഥാനത്തെ 13 ജില്ലകളിലും യു.ഡി.എഫില്‍ നില്‍ക്കുമ്പോഴും, വയനാട്ടില്‍ ബത്തേരി മുനിസിപ്പാലിറ്റി ഭരണത്തിന്റെ പേരില്‍ എല്‍.ഡി.എഫുമായുള്ള സഹകരണത്തില്‍ പ്രതിഷേധിച്ചാണ് യൂത്ത് ഫ്രണ്ട് എം നേതാക്കള്‍ രാജിവെച്ചത്. രാജി വെച്ച നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി ജില്ലാ നേതൃത്വം ജില്ലയില്‍ എല്‍.ഡി.എഫിനൊപ്പം നിലകൊള്ളുന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ ചിലരുടെ സി.പി.എം നോടുള്ള താത്പര്യമാണെന്നും രാജിവെച്ചവര്‍ ആരോപിച്ചു. സി.പി.എം മായി ചേര്‍ന്ന് നില്ക്കാന് ധാരണ ഉണ്ടാക്കിയവര്‍ പാര്‍ട്ടി നേതൃത്വത്തെ വഴിതെറ്റിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രതികരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
- Advertisement -
- Advertisement -