- Advertisement -

- Advertisement -

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

സബ്‌സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാം
സ്മാം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോല്‍ത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിയില്‍ സബ്സിഡിനിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിന് അപേക്ഷിക്കാം . കാര്‍ഷിക ഉല്പ്പന്ന സംസ്‌ക്കരണ മൂല്യ വര്‍ദ്ധന യന്ത്രങ്ങള്‍ , കൊയ്ത്തുമെതി യന്ത്രം, ട്രാക്ടറുകള്‍, പവര്‍ ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, സ്പ്രെയറുകള്‍, ഏണികള്‍, വീല്‍ബാരോ, കൊയ്ത്ത് യന്ത്രം, ഞാറുനടീല്‍ യന്ത്രം, നെല്ലുകുത്ത് മില്‍, ഓയില്‍ മില്‍, ഡ്രയറുകള്‍, വാട്ടര്‍ പമ്പ് എന്നിവ സബ്സിഡിയോടു കൂടി ലഭിക്കും. കാര്‍ഷിക യന്ത്രങ്ങള്‍ക്ക്/ ഉപകരണങ്ങള്‍ക്ക് 50 ശതമാനം വരെയും കാര്‍ഷിക ഉല്‍പ്പന്ന സംസ്‌ക്കരണ മൂല്യവര്‍ദ്ധന യന്ത്രങ്ങള്‍ക്ക്/ ഉപകരണങ്ങള്‍ക്ക് 60 ശതമാനം വരെയും സാമ്പത്തിക സഹായം ലഭിക്കും. അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്സിഡി നിരക്കില്‍ പരമാവധി 8 ലക്ഷം രൂപ വരെയും, കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സബ്സിഡി നിരക്കിലും കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാം. https://agrimachinery.nic.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സംശയ നിവാരണത്തിനും സാങ്കേതിക സഹായങ്ങള്‍ക്കും ഏറ്റവും അടുത്തുള്ള കൃഷി ഭവനിലോ, കണിയാമ്പറ്റ മില്ലുമുക്കിലുള്ള ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടാം. ഫോണ്‍ 9446307887, 9562936756, 9207156837, 9383471925.

അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

നെന്മേനി ഗവ. വനിത ഐ.ടി.ഐയില്‍ 2021 വര്‍ഷത്തെ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.womeniti.kerala.gov.in വെബ് സൈറ്റില്‍ ലിസ്റ്റ് ലഭ്യമാണ്. അഡ്മിഷന്‍ ഒക്ടോബര്‍ 5 ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. ഫോണ്‍ 04936 266700

ലേലം

സുല്‍ത്താന്‍ ബത്തേരി ചേരമ്പാടി റോഡില്‍ സ്ഥിതി ചെയ്യുന്ന 22 മരങ്ങളും, ശിഖരങ്ങളും ഒക്ടോബര്‍ 10 രാവിലെ 11 ന് അമ്പലവയല്‍ നിരത്തുകള്‍ സെക്ഷന്‍ ഓഫീസില്‍ വെച്ച് ലേലം ചെയ്യും.

ജലഗുണ നിലവാര പരിശോധന ലാബുകള്‍ക്ക് ഫണ്ട് അനുവദിച്ചു

മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ ഹരിതകേരളം മിഷന്‍ മുഖേന ജലഗുണ നിലവാര പരിശോധന ലാബ് സ്ഥാപിക്കുന്നതിനായി ഒ.ആര്‍ കേളു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 88,66,439 രൂപ അനുവദിച്ച് ഉത്തരവായി. മാനന്തവാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തലപ്പുഴ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാട്ടിക്കുളം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പനമരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ദ്വാരക സേക്രട്ട് ഹാര്‍ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തൊണ്ടര്‍നാട് എം.ടി.ഡി.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലാണ് ലാബ് സജ്ജീകരിക്കുക.

വിജയാമൃതം പദ്ധതി: ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷി ക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന വിജയാമൃതം പദ്ധതിയില്‍ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത കോളേജുകള്‍, മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍, പാരലല്‍ കോളേജ്, വിദൂര വിദ്യാഭ്യാസം എന്നിവ വഴി ഡിഗ്രി/ തത്തുല്യ കോഴ്‌സുകളില്‍ ആര്‍ട്‌സ് വിഷയങ്ങള്‍ക്ക് 60 ശതമാനവും, സയന്‍സ് വിഷയങ്ങള്‍ക്ക് 80 ശതമാനവും അതില്‍ കൂടുതലും മാര്‍ക്ക് ലഭിച്ചവര്‍ക്കും, പി.ജി/ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 60 ശതമാനം മാര്‍ക്ക് നേടിയതുമായ ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ നാല്‍പത് ശതമാനം ഭിന്നശേഷിയുള്ളവരും അവാര്‍ഡിന് അപേക്ഷിക്കുന്ന കോഴ്‌സ് ആദ്യ തവണ പാസ്സായവരും ആയിരിക്കണം. അര്‍ഹരായവര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ഒക്ടോബര്‍ എട്ടിന് മുമ്പായി ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 04936 205307.

Leave A Reply

Your email address will not be published.

You cannot copy content of this page