കെഎസ്ആര്‍ടിസി ബസുകളുടെ നാളെ അവസാനിക്കാനിരുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി നീട്ടി. ഡിസംബര്‍ 31 വരെയാണ് നീട്ടിയത്. 1,650 ബസുകളുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് തീരുമാനം.അതേസമയം സ്‌കൂള്‍ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഗതാഗത വകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള റോഡ് ടാക്സാണ് സര്‍ക്കാര്‍ എഴുതി തള്ളിയത്. കൂടാതെ കോണ്‍ട്രാക്ട് വാഹനങ്ങളുടെ നികുതി കുടിശിക അടയ്ക്കാനുള്ള സമയ പരിധി ഡിസംബര്‍ 31 വരെയാക്കി.ഇതിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെ.എസ്.ആര്‍.ടിസിയുടെ പ്രത്യേക ബോണ്ട് സര്‍വീസ് ആരംഭിക്കാന്‍ വിദ്യാഭ്യാസ ഗതാഗത വകുപ്പുകളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. സര്‍വീസ് ആവശ്യമുള്ള സ്‌കൂളുകള്‍ക്ക് ദൂര പരിധി അനുസരിച്ച് നിരക്കില്‍ മാറ്റം വരുത്തിയാകും സൗകര്യം ലഭ്യമാക്കുക.കൂടാതെ സാധാരണ സര്‍വീസുകള്‍ക്ക് കുട്ടികളില്‍ നിന്നും നിലവിലെ കണ്‍സഷന്‍ തുക ഈടാക്കാനും തീരുമാനമായിരുന്നു.
- Advertisement -
- Advertisement -