ജില്ലാ മൃഗസംരക്ഷണ വകുപ്പ് ആനിമല്‍ കണ്ട്രോള് പ്രൊജക്ട് ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വെറ്ററിനറി സര്‍വ്വകലാശാല കോഹെര്ട്, ഇന്റര്‍നാഷ്ണല്‍ വെറ്ററിനറി സ്റ്റുഡന്റ്സ് അസോസിയേഷന് എന്നിവയുടെ സഹകരണത്തോടെ ലോക റാബിസ് ദിനാചരണത്തിന്റെ ഭാഗമായി നൂല്‍പ്പുഴ പഞ്ചായത്തില്‍ കമ്മ്യൂണിറ്റിഡോഗ് വാക്സിനേഷനും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. മന്മഥമൂല കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ് അധ്യക്ഷയായി.ഡോ. ജയരാജ്, വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -