മൂന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ഇവിടെ പൊതു ശൗചാലയമില്ലാത്തതും സ്ട്രീറ്റ് ലൈറ്റില്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. ഇതുകാരണം ഏറെ ദുരിതമനുഭവിക്കുന്നത് രാത്രികാലങ്ങളിലെത്തുന്ന യാത്രക്കാരാണ്.
അമ്പലവയല്‍, മീനങ്ങാടി പഞ്ചായത്തുകളുടെയും, സുല്‍്ത്താന്‍ ബത്തേരി നഗരസഭയുടെയും അതിര്‍ത്തി ടൗണായ കൊളഗപ്പാറ കവലയാണ് അധികൃതരുടെ അവഗണനിയില്‍ വികസനം മുരടിച്ച് കിടക്കുന്നത്. ദേശീയപാത 766കടന്നുപോകുന്ന ഒരു ടൗണാണ് കൊളഗപ്പാറ കവല. എന്നാല്‍ ഇവിടെ യാത്രക്കാര്‍ക്ക് പ്രാഥമിക കര്‍മ്മങ്ങള്‍ നട്ത്താനാവശ്യമായ പൊതു ശൗചാലയമില്ല. കൂടാതെ സന്ധ്യമയങ്ങിയാല്‍ ഇവിടെ ഇരുട്ടിന്റെ പിടിയിലാവും. ആകെയുള്ളത് അമ്പലവയല്‍ റോഡിലുളള ഒരു സ്ട്രീറ്റ് ലൈറ്റ്മാത്രമാണ്. ഇവിടെ ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുകയാണങ്കില്‍ രാത്രി കാലങ്ങളില്‍ ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് അത് ഏറെ ഗുണം ചെയ്യും. എടക്കല്‍ ഗുഹയടക്കമുള്ള അമ്പലവയല്‍ മേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാരും ഇതുവഴിയാണ് യാത്രചെയ്യുന്നത്. കൂടാതെ ബീനാച്ചി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ദേശീയ പാതയോരത്തും സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്തതും യാത്രക്കാര്‍ക്ക് ദുരിതമാണ്. ഈ സാഹചര്യത്തില്‍ കൊളഗപ്പാറ കവലയിലും പരിസരങ്ങളിലും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ആവശ്യം.