- Advertisement -

- Advertisement -

പുല്‍പ്പള്ളി ടൗണില്‍ പട്ടാപകല്‍ കാട്ടുപന്നിയുടെ ആക്രമണം

0

ഇന്ന് വൈകിട്ടോടെ ടൗണിലേക്ക് പാഞ്ഞെത്തിയ കാട്ടുപന്നി പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള നീതി മെഡിക്കല്‍ സ്റ്റോറിന്റെ കൗണ്ടറിന്റെ ഗ്ലാസുകളാണ് തകര്‍ത്തത്. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറും മറിച്ചിട്ടു.ജീവനക്കാര്‍ ഒച്ച വെച്ചതിനെ തുടര്‍ന്ന് കടയുടെ പുറക് വശത്തേക്ക് പോവുകയായിരുന്നു.ഹര്‍ത്താല്‍ ദിനമായതിനാല്‍ ടൗണില്‍ വാഹനും ജനങ്ങളും ഇല്ലാതിരുന്നത് മൂലം വന്‍ അപകടമൊഴിവായി.കഴിഞ്ഞ ദിവസം കാട്ടുപന്നി സുരഭിക്കവലയിലെ കുടിവെള്ളക്കിണറില്‍ വീണിരുന്നു.പുല്‍പ്പള്ളി ടൗണില്‍ പോലും കാട്ടുപന്നി ശല്യം വര്‍ദ്ധിച്ചതോടെ വ്യാപാരികളും ജനങ്ങളും ആശങ്കയിലാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page