- Advertisement -

- Advertisement -

ലാപ് ടോപ്പുകള്‍ വിതരണം ചെയ്തു

0

 

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വ്വഹണ ഉദ്യോഗസ്ഥരായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് ലാപ് ടോപ്പുകള്‍ വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് ജസ്റ്റിന്‍ ബേബി വിതരണം നിര്‍വ്വഹിച്ചു.എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട, തവിഞ്ഞാല്‍, തിരുനെല്ലി പഞ്ചായത്തുകളിലെ ഓരോ വി.ഇ.ഒ മാര്‍ക്കാണ് ലാപ് ടോപ്പുകള്‍ നല്‍കിയത്.പഞ്ചായത്തുകളിലെ വിവിധ പദ്ധതികളുടെയും ബ്ലോക്കിന്റെ പി.എം.എ. വൈ പദ്ധതിയുടെയും നിര്‍വ്വഹണ ചുമതല വഹിക്കുന്ന വി.ഇ.ഒ. മാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയത്.

സര്‍ക്കാര്‍ ഏജന്‍സിയായ കെല്‍ട്രോണില്‍ നിന്നാണ് ലാപ്‌ടോപ്പുകള്‍ വാങ്ങിയത്.വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, സെക്രട്ടറി എം.കെ. ജയന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി. കല്യാണി, കെ.വി വിജോള്‍, ജോയ്‌സി ഷാജു, ഡിവിഷന്‍ മെമ്പര്‍മാരായ പി.ചന്ദ്രന്‍, പി.കെ അമീന്‍, ഇന്ദിര പ്രേമചന്ദ്രന്‍, അബ്ദുള്‍ അസീസ്, സല്‍മ കാസ്മി,രമ്യ താരേഷ്, ബാലന്‍ വെള്ളരിമല്‍, ബി.എം വിമല തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page