- Advertisement -

- Advertisement -

ഐ സി ബാലകൃഷ്ണന്‍ ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നേതാക്കളുടെ യോഗം.

0

ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് ഐക്യദാര്‍ഢ്യവുമായി ബത്തേരിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം. അര്‍ബന്‍ബാങ്ക് നിയമന കോഴആരോപണവുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എക്കെതിരെ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി വി ബാലചന്ദ്രന്‍ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ബത്തേരി രാജീവ് ഭവനില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, പോഷകസംഘടന നേതാക്കള്‍ യോഗം ചേര്‍ന്നത്. യോഗത്തില്‍ പി വി ബാലചന്ദ്രന്‍, കെ കെ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ കോഴ വാങ്ങിയെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി വി ബാലചന്ദ്രന്‍ ആരോപണവുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബത്തേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നത്. രാജീവ് ഭവനില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് സതീഷ് പൂതിക്കാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി കെ ഇ വിനയന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത്ത്, കെ എസ് യു ജില്ലാപ്രസിഡണ്ട് അമല്‍ജോയി, ദളിത് കോണ്‍ഗ്രസ് ജില്ലാപ്രസിഡണ്ട് കെ വി ശശി തുടങ്ങി നിയോജക മണ്ഡലത്തിലെ 50-ാളം നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്കെതിരെ ആരോപണം ഉന്നയി്ച്ച കെപിസിസി നിര്‍വ്വാഹക സമിതി അംഗം പി വി ബാലചന്ദ്രനെതിരെയും ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സസ്പെന്റ്ചെയ്ത കെ കെ ഗോപിനാഥനെതിരെയും രൂക്ഷ വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നു. ഇരുവര്‍ക്കെതിരെയും ശക്തമായ നടപടി പാര്‍ട്ടി എടുക്കുണമെന്നും യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. എംഎല്‍എക്കെതിരെ ആരോപണം ഉയര്‍ന്നി്ട്ടും ഇതിനെതിരെ പ്രതികരിക്കാത്ത ഡിസിസി പ്രസിഡണ്ടിന്റെ നിലപാടിനെതിരെയും യോഗത്തില്‍ ചോദ്യമുയര്‍ന്നു. എംഎല്‍എക്കെതിരെയുള്ള ആരോപണത്തിനെതിരായി ആദിവാസി കോണ്‍ഗ്രസും ദളിത് കോണ്‍ഗ്രസും എംഎല്‍എക്ക് അനുകൂല നിലപാടുമായി രംഗത്തെത്തിതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ യോഗവും നടന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page