സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ബാങ്ക് നിയമന കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണന് എംഎല്‍എക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന ആരോപണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആദിവാസി കോണ്‍ഗ്രസ് ബത്തേരി നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.രണ്ട് ഉന്നത നേതാക്കള്‍ ഇടനിലക്കാരായി നിന്ന്ബാങ്ക് പ്രസിഡണ്ടിന്റെ ഒത്താശയോടെ അര്‍ബന്‍ബാങ്കില്‍ കോടികളുടെ നിയമനകോഴ നടത്തിയിട്ട് അത് എംഎല്‍എയുടെ ചുമലില്‍ കെട്ടിവെക്കുന്നത് അംഗീകരിക്കാനാവില്ല. ഈവിഷയം 29ന് ജില്ലയിലെത്തുന്ന കെപിസിസി പ്രസിഡണ്ടിനെ ധരിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
- Advertisement -
- Advertisement -