- Advertisement -

- Advertisement -

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ തുടങ്ങും

0

ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ ആരംഭിക്കും. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മാറ്റിവച്ച പരീക്ഷകള്‍ നാളെ മുതല്‍ നടത്തുന്നത്. ജില്ലയില്‍ ഇത്തവണ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറികളിലായി
10709 കുട്ടികളാണ് പരീക്ഷയെഴുതുന്നത്.കോവിഡ് വ്യാപനം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി പരീക്ഷ നടത്തുന്നത് ഈ മാസം ആദ്യംസുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. കോവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നാണ് അന്ന് കോടതി വിലയിരുത്തിയത്. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ തയാറാണെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.ഇതോടെ പരീക്ഷ നേരിട്ട് നടത്താന്‍ സുപ്രീംകോടതി സര്‍ക്കാരിന് അനുമതി നല്‍കുകയായിരുന്നു. നാളെ മുതല്‍ ആരംഭിക്കുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ അടുത്തമാസം ഒക്ടോബര്‍ 18 നാണ് അവസാനിക്കുക. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നുമായി 9899 വിദ്യാര്‍ത്ഥികളും,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നുമായി 810 വിദ്യാര്‍ത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ മുന്‍കരുതലോടെയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷകള്‍ക്കിടയില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇടവേളകളും പരീക്ഷയില്‍ ഉറപ്പാക്കിയിട്ടുണ്ട്. ദിവസവും രാവിലെയാണ് പരീക്ഷ.മാസ്‌ക്,സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ ഉള്‍പ്പടെയുളള സുരക്ഷ ഒരുക്കിയാണ് വിദ്യാര്‍ത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കുക.

Leave A Reply

Your email address will not be published.

You cannot copy content of this page