- Advertisement -

- Advertisement -

ബസുകളുടെ റോഡ് ടാക്‌സ് പൂര്‍ണമായും ഒഴിവാക്കണം: ടി.സിദ്ദിഖ് എംഎല്‍എ

0

കോവിഡ് മഹാമാരി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സ്വകാര്യ ബസുകളുടെ റോസ് ടാക്‌സ് പൂര്‍ണമായും ഒഴിവാക്കണമെന്ന് ടി.സിദ്ദിഖ് എംഎല്‍എ.പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ വൈത്തിരി താലൂക്ക് ഓഫീസ് കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംബസുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നതിന് പലിശരഹിത വായ്പ അനുവദിക്കണമെന്നും ജസ്റ്റീസ് രാമചന്ദ്രകമ്മീഷന്‍ റിപ്പോര്‍ട്ട് അത്യാവശ്യമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് ടി. അബ്ദുള്‍ കരീം അധ്യക്ഷനായി. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് താക്കോല്‍ദാനം നിര്‍വഹിച്ചു. താലൂക്ക് സെക്രട്ടറി സി.എ. മാത്യൂ, രഞ്ജിത്ത് റാം മുരളീധരന്‍, പി.കെ. രാജശേഖരന്‍, പി. വീരാന്‍കുട്ടി ഹാജി, എ.വി. പൈലി, എന്‍.ജെ. ചാക്കോ, ടി.എന്‍. സുരേന്ദ്രന്‍, കെ.കെ. വിശ്വനാഥന്‍, കെ.ടി. ജോര്‍ജ് തോമസ്, ടി. നൗഷാദ് മുബാറക്ക് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page