- Advertisement -

- Advertisement -

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്

0

മീനങ്ങാടി മൂന്നാനക്കുഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്.സൊസൈറ്റി കവലയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി ഒരാളെ ആക്രമിച്ചു. സൊസൈറ്റി കവല മുണ്ടിയാനിയില്‍ കരുണാകരനെയാണ് കാട്ടാനയാക്രമിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ ജനങ്ങള്‍ ഭീതിയില്‍. ആനയെ തുരത്താന്‍ വനം വകുപ്പ് സംഘം പ്രദേശത്ത് എത്തി.അപകടത്തിനിടയാക്കും വിധം പുറത്തിറങ്ങി ആനയുടെ പാതയില്‍ തടസ്സം സൃഷ്ടിക്കരുതെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page