- Advertisement -

- Advertisement -

ജില്ലയില്‍ 443 പേര്‍ക്ക് കൂടി കോവിഡ്ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.73

0

 

വയനാട് ജില്ലയില്‍ ഇന്ന്  443 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 976 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.73 ആണ്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 440 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 111774 ആയി. 103580 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7313 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6058 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
അമ്പലവയൽ 63, പൂതാടി 60, നെൻമേനി 41, മുട്ടിൽ 40, മീനങ്ങാടി 32, ബത്തേരി 25, കൽപ്പറ്റ 22, നൂൽപ്പുഴ 21, കണിയാമ്പറ്റ, മാനന്തവാടി 18 വീതം, പൊഴുതന 17, വൈത്തിരി, മേപ്പാടി 14 വീതം, പുൽപ്പള്ളി 11, തവിഞ്ഞാൽ,പനമരം 7 വീതം, മൂപ്പൈനാട് 6, എടവക 5, തിരുനെല്ലി, വെള്ളമുണ്ട, വെങ്ങപ്പള്ളി 4 വീതം,കോട്ടത്തറ 3, പടിഞ്ഞാറത്തറ 2, മുള്ളൻകൊല്ലി, തൊണ്ടർനാട് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. ഇതിനുപുറമെ ഇതര സംസ്‌ഥാനത്തുനിന്നും വന്ന 2 തമിഴ്നാട് സ്വദേശികൾക്കും കർണ്ണാടകയിൽ നിന്നും വന്ന തിരുനെല്ലി സ്വദേശിക്കും രോഗബാധ സ്‌ഥിരീകരിച്ചു.

976 പേർക്ക് രോഗമുക്തി

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 67 പേരും വീടുകളിൽ നിരീക്ഷണത്തി ലായിരുന്ന 909 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

1328 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.09.21) പുതുതായി നിരീക്ഷണത്തിലായത് 1328 പേരാണ്. 2825 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 21704 പേര്‍. ഇന്ന് പുതുതായി 81 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2467 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 760111 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 753046 എണ്ണത്തിന്റെ ഫലം ലഭിച്ചു. 641272 പേര്‍ നെഗറ്റീവും 111774
പേര്‍ പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page