- Advertisement -

- Advertisement -

നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു

0

കണിയാമ്പറ്റ ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരന്‍ ഡോ. വി.പി ജോയ് ഐ.എ.എസ് നിര്‍വ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് പി.സലിം അധ്യക്ഷത വഹിച്ചു. ആറായിരത്തിലധികം പുസ്തകങ്ങളും, നൂറോളം ആനുകാലികങ്ങളും വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന ലൈബ്രറിയില്‍ പ്രശസ്തരായ എഴുത്തുകാരുടെ ഫോട്ടോകള്‍ സ്ഥാപിച്ചിട്ടുണ്ട്. എഴുത്തുകാരനും അക്ഷരവേദിയുടെ കണ്‍വീനറുമായ ഷാജി പുല്‍പ്പള്ളിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page