- Advertisement -

- Advertisement -

തുക വക മാറ്റാനുള്ള തീരുമാനം എല്‍.ഡി.എഫ് മെമ്പര്‍മാര്‍ യോഗം ബഹിഷ്‌ക്കരിച്ചു

0

 

തവിഞ്ഞാല്‍ പഞ്ചായത്തില്‍ മുന്നാം ഘട്ട ഭവന പദ്ധതി നീക്കിവെച്ച തുക വകമാറ്റി ചിലവഴിക്കാനുള്ള ഭരണ സമിതി തീരുമാനത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് മെമ്പര്‍മാര്‍ ബോര്‍ഡ് യോഗം ബഹിഷ്‌ക്കക്കരിച്ച് ഇറങ്ങി പോയി. തീരുമാനത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സുമത അച്ചപ്പന്‍, ശ്രീലത കൃഷ്ണന്‍, ആനി ബസന്റ്, എം.വി. ഷിജി തുടങ്ങിയവര്‍ പങ്കെടുത്തു.

കഴിഞ്ഞ എല്‍.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് നീക്കിവെച്ച ഭവനരഹിതര്‍ക്കായുള്ള മൂന്നാം ഘട്ട പദ്ധതിക്കായി നീക്കി വെച്ച തുക വകമാറ്റി ചില വഴിക്കാനാണ് നിലവിലെ യു.ഡി.എഫ് ഭരണ സമിതിയുടെ തീരുമാനം. ഭരണ സമിതിയില്‍ റിവിഷന്‍ ചര്‍ച്ച നടത്തിയപ്പോള്‍ തന്നെ എല്‍.ഡി.എഫ് പ്രതിഷേധം രേഖപെടുതയിരുന്നു. അതൊന്നും മിനുട്‌സില്‍ രേഖപ്പെടുത്താതെ പദ്ധതിക്ക് 2 കോടി രൂപ കണ്ടെത്തേണ്ടതിനാല്‍ കഴിഞ്ഞ ഭരണ നീക്കിവെച്ച 26 ലക്ഷം രൂപ വകമാറ്റി ചിലവഴിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷധിച്ചാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ ഭരണ സമിതി യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങി പോയത്. ഫണ്ട് വകമാറ്റി ചില വഴിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോയാല്‍ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു വാര്‍ത്താ സമ്മേളനത്തില്‍ കെ.ഷബിത,

Leave A Reply

Your email address will not be published.

You cannot copy content of this page