- Advertisement -

- Advertisement -

പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ഇടപ്പെട്ടത് അഡ്വ.ബി.എ. ആളൂര്‍

0

 

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ ആള്‍മാറാട്ടം. പ്രതികളായ ദീപക്കിനും ഗിരീഷിനും മുന്‍കൂര്‍ ജാമ്യം. അഡ്വ.ബി.എ. ആളൂരിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്‍പ്പറ്റ ജില്ലാ കോടതിയാണ് പരിഗണിച്ചത്. പ്രതികളില്‍ 2 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.കേസില്‍ 24 നു വിശദമായ വാദം കേള്‍ക്കും.24 വരെ പ്രതികളെ അറസ്റ്റു ചെയ്യരുതെന്ന് കോടതി.

കേസില്‍ വിശദമായി 24 നു വാദം കേള്‍ക്കും, അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി
അഡ്വ.ബി.എ. ആളൂരാണ് പ്രതികള്‍ക്ക് വേണ്ടി ജാമ്യഹര്‍ജി നല്‍കിയിയത്. ഏറേ വിവാദമായ സംഭവത്തില്‍ വനം വകുപ്പ് നാല് പേര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നേരത്തെ കൊല്ലം സ്വദേശിയായ പ്രവീണ്‍ , തിരുവനന്തപുരം സ്വദേശി രാജേഷ് എന്നിവരെ പുല്‍പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ രണ്ടുപേരും മാനന്തവാടി ജില്ലാ ജയിലിലാണ്.
പ്രത്യേക അന്വേഷണ സംഘം രണ്ട് പ്രതികളുടെ കൊല്ലത്തെയും തിരുവനന്തപുരത്തേയും വീട്ടില്‍ നിന്നാണ് അന്ന് കസ്റ്റഡിയിലെടുത്തത് . എന്നാല്‍ പ്രതിപട്ടികയിലുള്ള ദീപക് പി.ചന്ദ്, എം. ഗിരീഷ് എന്നിവരെ അറസ്റ്റ് ചെയ്യാനായിരുന്നില്ല. ഇവര്‍ സര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷയിലാണ് കല്‍പ്പറ്റ കോടതിയുടെ ഇപ്പോഴത്തെ വിധി.

Leave A Reply

Your email address will not be published.

You cannot copy content of this page