പനമരം നെല്ലിയമ്പം വൃദ്ധ ദമ്പതികളുടെ ഇരട്ടക്കൊലപാതകം.പ്രതി അറസ്റ്റില്‍ .കൊലപാതകം നടന്ന വീടിനു സമീപത്തെ കുറുമ കോളനിയിലെ അര്ജ്ജുന്(24)ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അര്ജുന് തന്നെയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചു.ഈ മാസം പത്തിന് രാവിലെയാണ് മാനന്തവാടി ഡിവൈഎസ്പി ഓഫീസിലേക്ക് അര്‍ജുനെ പൊലീസ് വിളിച്ചു വരുത്തിയത്. ആദ്യ ചോദ്യം ചെയ്യലില്‍ കുറ്റം ചെയ്തില്ലെന്ന് പറഞ്ഞതായാണ് വിവരം.ചോദ്യം ചെയ്യുന്നതിനിടെ അര്ജുന് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടുകയും എലി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. അര്‍ജുനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.ഹോട്ടല്‍ ജീവനക്കാരാനയപ്രതി നാട്ടില്‍ നില്‍ക്കാറില്ലെന്ന് കോളനിയിലെ ശശി പറഞ്ഞു. ആരോടും അതികമായി സംസാരിക്കാത്തയാളാണെന്നാണ് കോളനിക്കാര്‍ പറയുന്നത്.കോവിഡ് പ്രതിസന്ധി വന്നതിന് ശേഷമാണ് നെല്ലിയമ്പം കൊളനിയിലേക്ക് എത്തിയത്.സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞതായാണ് വിവരം.
- Advertisement -
- Advertisement -