- Advertisement -

- Advertisement -

അതിമാരക മയക്കുമരുന്ന് പിടികൂടിയ സംഭവം യുവതിയും യുവാക്കളും റിമാന്റില്‍

0

അതിമാരക മയക്കുമരുന്ന് പിടികൂടിയ സംഭവം യുവതിയും യുവാക്കളും റിമാന്റില്‍.പ്രതികള്‍ സ്ഥിരം മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളെന്നും സൂചന. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങും.മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കേരള – കര്‍ണാടക അതിര്‍ത്തി ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് വിപണിയില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എ. പിടിക്കുട്ടിയത്. തിരുവനന്തപുരം സ്വദേശികളായ യദുകൃഷ്ണന്‍,ശ്രുതി എന്നിവരും കോഴികോട് സ്വദേശിയായ നൗഷാദുമാണ് എക്‌സൈസ് പിടിയിലായത്.

തിരുവനന്തപുരം സ്വദേശികളായ ഇരുവരും ടെക്‌നോപാര്‍ക്ക് ജീവനക്കാരാണ്. ഇരുവരും 25 പ്രായമുള്ളവരും. എക്‌സൈസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ ആദ്യമായല്ല ഇത്തരത്തില്‍ എം.ഡി.എം.എ പോലുള്ള മയക്കുമരുന്നുകള്‍ കടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കാര്‍ ഓടിച്ച കോഴികോട് സ്വദേശിയും കുറ്റകൃത്യങ്ങളില്‍ മുന്‍പും സമാന തരത്തില്‍ മയക്കുമരുന്നുകള്‍ കടത്തിയിട്ടുണ്ടോ എന്നതും എക്‌സൈസ് അന്വോഷിച്ചു വരികയാണ്.സംസ്ഥാനത്തു തന്നെ യുവാക്കളില്‍ മയക്കുമരുന്നിന്റെ ഉപയോഗം കൂടി വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ യുവാക്കളായ ഈ മൂവര്‍ സംഘം ആദ്യമായല്ല ഇത്തരത്തില്‍ മയക്ക് മരുന്ന് കൊണ്ടുപോകുന്നതെന്ന നിഗമനത്തിലാണ് എക്‌സൈസ് സംഘം. അതുകൊണ്ട് തന്നെയാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ എക്‌സൈസ് വകുപ്പ് നടപടികള്‍ ആരംഭിച്ചതും. ഇനി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയുള്ളു. ഇന്നലെ അറസ്റ്റിലായ മൂവരെയും കോടതിയില്‍ ഹാജരാക്കുകയും കോടതി പ്രതികളെ റിമാന്റ് ചെയ്യുകയും ചെയ്തു.

Leave A Reply

Your email address will not be published.

You cannot copy content of this page