- Advertisement -

- Advertisement -

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

റഗ്ബി ജൂനിയര്‍ ജില്ലാ ടീം തെരഞ്ഞെടുപ്പ്

കേരള റഗ്ബി അസോസിയേഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ ആദ്യവാരം മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീം തെരഞ്ഞെടുപ്പ് സെപ്തംബര്‍ 18 ന് രാവിലെ 9.30 ന് കല്‍പ്പറ്റ എന്‍.എസ്.എസ്. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തും. പങ്കെടുക്കുന്നവര്‍ ജനന സര്‍ട്ടിഫിക്കറ്റും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 24 മണിക്കൂര്‍ മുന്‍പുള്ള ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. 2004 ന് ശേഷം ജനിച്ചവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 9495547846, 8848707268.

ധനസഹായം: അപേക്ഷ ക്ഷണിച്ചു
മൃഗ സംരക്ഷണ വകുപ്പിന്റെ ആനിമല്‍ റിസോഴ്സ് ഡവലപ്മെന്റ് 2021-22 സംസ്ഥാന പദ്ധതിയില്‍ താങ്ങ് പലിശ സഹായ പദ്ധതി പ്രകാരം ജില്ലയിലെ മൃഗസംരക്ഷണ മേഖലയില്‍ സംരംഭങ്ങള്‍ക്കായി വായ്പയെടുത്ത് സംരംഭമാരംഭിച്ച കര്‍ഷകരില്‍ വായ്പ മുടക്കമില്ലാതെ തിരിച്ച് അടച്ചുകൊണ്ടിരിക്കുന്ന 200 കര്‍ഷകര്‍ക്ക് വാര്‍ഷിക പലിശയിനത്തില്‍ പരമാവധി 5000 രൂപ വരെ ധനകാര്യ സ്ഥാപനത്തില്‍ നിന്നുള്ള 2021-22 വര്‍ഷത്തെ വാര്‍ഷിക പലിശ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കുന്നു. (5 പേരടങ്ങിയ ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പിന് പരാമവധി 25000 രൂപ) പദ്ധതി മാനദണ്ഡ പ്രകാരം തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കള്‍ക്ക് ലോണ്‍ അക്കൗണ്ടിലേക്കാണ് അര്‍ഹമായ ധനസഹായം അനുവദിക്കുക. 2017-18 വര്‍ഷമോ അതിനു ശേഷമോ മൃഗസംരക്ഷണ മേഖലയിലെ സംരംഭങ്ങള്‍ക്കായി വായ്പ എടുത്ത കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കൃത്യമായി തിരിച്ചടവ് നടത്താത്ത അപേക്ഷകര്‍ അര്‍ഹരല്ല. 2021-22 വര്‍ഷം ലോണ്‍ അടച്ചു തീര്‍ത്ത അപേക്ഷകരെയും പരിഗണിക്കും. എസ്.സി/എസ്.ടി, വിധവ, ബി.പി.എല്‍, വനിത എന്നീ ക്രമത്തില്‍ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. പഞ്ചായത്ത്/മുനിസിപ്പാലിറ്റി തലത്തിലെ മൃഗാശുപത്രികളില്‍ ഒക്ടോബര്‍ 4 ന് മുമ്പ് ധനസഹായത്തിനുള്ള അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം മൃഗാശുപത്രികളില്‍ ലഭിക്കും.

കരാര്‍ നിയമനം

തരിയോട് ഗ്രാമപഞ്ചായത്ത് ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യതയുളള പട്ടികജാതി/പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യത :അക്രഡിറ്റഡ് ഓവര്‍സിയര്‍: മൂന്ന് വര്‍ഷ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമ/രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമ. അധിക യോഗ്യത സിവില്‍/അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീറിംഗ് ഡിഗ്രി. പ്രവൃത്തി പരിചയം. അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ബികോം & പി.ജി.ഡി.സി.എ. അക്കൗണ്ടിംഗ് & ബുക്ക് കീപ്പിംഗിലുള്ള പ്രവൃത്തി പരിചയം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 20.

വാഹന ലേലം
ജില്ലാ സായുധസേന ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗ യോഗ്യമല്ലാത്ത 17 പോലീസ് വകുപ്പ് വാഹനങ്ങള്‍ ഒക്ടോബര്‍ 27 ന് പകല്‍ 11 ന് പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള ദര്‍ഘാസുകള്‍ ഒക്ടോബര്‍ 26 ന് വൈകീട്ട് 4 നകം ലഭിക്കണം. ഫോണ്‍ 04936 202525.

ഇ-ലേലം
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള വിവിധ സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന 171 വാഹനങ്ങള്‍ സെപ്തംബര്‍ 27 ന് രാവിലെ 11 മുതല്‍ 4 വരെ ഓണ്‍ലൈന്‍ ആയി പൊതു ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ എം.എസ്.ടി.സി. ലിമിറ്റഡിന്റെ വെബ്സൈറ്റില്‍ (mstcecommerce.com) നിബന്ധനകള്‍ക്ക് വിധേയമായി രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ക്ക് സെപ്തംബര്‍ 26 വരെ രാവിലെ 10 മുതല്‍ 5 വരെ വാഹനങ്ങള്‍ പരിശോധിക്കാം. ഫോണ്‍ 04936 202525.

Leave A Reply

Your email address will not be published.

You cannot copy content of this page