കൃഷി, മൃഗസംരക്ഷണം, ജലവിഭവം, മണ്ണ് സംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഡുള്ള എല്ലാ കുടുംബങ്ങള്‍ക്കും 150 തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്ന വിധത്തില്‍ ലേബര്‍ ബജറ്റ് തയ്യാറാക്കാന്‍ കേന്ദ്രം നിര്ദ്ദേശിച്ചുട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ എ.ആര്. അജയകുമാര്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ വ്യക്തമാക്കി. ട്രൈബല്‍ വിഭാഗത്തിന് 200 തൊഴില്‍ ദിനങ്ങളാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുള്ളത്. അധികമായി അനുവദിക്കപ്പെടുന്ന തൊഴില്‍ ദിനങ്ങള്‍ പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോടൊപ്പം, തൊഴിലും ജീവനോപാധിയും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനും തൊഴിലുറപ്പു പദ്ധതിയിലൂടെ കഴിയണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി തുക ഉപയോഗിച്ച് റോഡ് നിര്‍മ്മാണം, അങ്കണവാടി നിര്‍മ്മാണം, സംരക്ഷണ ഭിത്തി നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്തു നടത്താം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൃഷിസ്ഥലങ്ങളിലും തോടുകളിലും അടിഞ്ഞു കൂടിയിട്ടുള്ള മണല്‍ മാറ്റി നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തിയും തൊഴിലുറപ്പ് പദ്ധതിയില്‍ നടത്താം. തരിശ് ഭൂമി കൃഷി യോഗ്യമാക്കല്‍, ജലസേചന കിണര്‍ നിര്‍മ്മാണം, പശു, ആട്, കോഴികൂട് നിര്‍മ്മാണം, മില്‍ക്ക് ഷെഡ്, തീറ്റപ്പുല്‍ക്കൃഷി, മത്സ്യ വിപണന കേന്ദ്രങ്ങളുടെ നവീകരണം എന്നിവയും തൊഴിലുറപ്പുപദ്ധതിയില്‍ നടത്താമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. എം.ജി.എന്‍.ആര്.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.ജി.വിജയകുമാര്‍, ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
- Advertisement -
- Advertisement -