- Advertisement -

- Advertisement -

ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക്; 14.25 ലക്ഷം ഡോസ് കൂടി എത്തി

0

സംസ്ഥാനത്തിന് 14.25 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സീന്‍ കൂടി ലഭിച്ചു. തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത് 8,38,130, കോഴിക്കോട്ട് 2,59,210 ഡോസ് വീതം വാക്‌സീനാണ് എത്തിയത്. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷന്‍ ഇന്ന് 80 ശതമാനത്തിലെത്തിയേക്കും.

ജനസംഖ്യയുടെ 79.5% പേര്‍ക്ക് (2,28,18,901) ഇതുവരെ ഒന്നാം ഡോസ് വാക്സീന്‍ നല്‍കി. ഇവരില്‍ 31.52% പേര്‍ക്കു 2 ഡോസും (90,51,085) നല്‍കി. ആകെ 3 കോടിയിലേറെ (3,18,69,986) ഡോസ് വാക്സീന്‍ നല്‍കിയെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page