- Advertisement -

- Advertisement -

അതിമാരക മയക്കുമരുന്നുമായി യുവതിയും യുവാക്കളും അറസ്റ്റില്‍;പിടികൂടിയത് 10 ലക്ഷം രൂപയുടെ മയക്കുമരുന്ന്

0

മാനന്തവാടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കാട്ടിക്കുളം-ബാവലി റോഡില്‍ നടത്തിയ വാഹന പരിശോധനക്കിടെ കാറില്‍ കടത്തിക്കാണ്ടു വന്ന നൂറ് ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഒരു യുവതിയെയും രണ്ടു യുവാക്കളെയും അറസ്റ്റ് ചെയ്തു.തിരുവനന്തപുരം ചിറയിന്‍കീഴ് അമൃതം വീട്ടില്‍ യദുകൃഷ്ണന്‍.എം(25),പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ ശ്രുതി എസ്.എന്‍(25),കോഴിക്കോട് വെള്ളിമാട് കുന്ന് മേരിക്കുന്ന് നൗഫത്ത് മഹല്‍ നൗഷാദ് പി.ടി(40 ) എന്നിവരാണു അറസ്റ്റിലായത്.കണ്ടെടുത്ത അതിമാരക മയക്കുമരുന്നിന് വിപണിയില്‍ പത്ത് ലക്ഷം രൂപ വരെ വിലമതിക്കുന്നതാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെപി ലത്തീഫ്, സുരേഷ് വെങ്ങാലി കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്. ഇ, വിബിന്‍ , സനൂപ് കെ.എസ് ,സാലിം ഇ, വജീഷ്‌കുമാര്‍ വി പി ,ഡബ്ല്യുസിഇഒ ഷെനി.കെ.ഇ,ഡ്രൈവര്‍ അബ്ദു റഹിം എംവി തുടങ്ങിയവര്‍ പങ്കെടുത്തു.കസ്റ്റഡിയിലുള്ള പ്രതികളെയും തൊണ്ടിമുതലുകളും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 മുമ്പാകെ ഹാജരാക്കുന്നതാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page