- Advertisement -

- Advertisement -

കെട്ടിടവും കൃഷിയിടവും സാമൂഹ്യവിരുദ്ധര്‍ കയ്യേറിയതായി പരാതി

0

സ്വകാര്യവ്യക്തിയുടെ കെട്ടിടവും കൃഷിയിടവും സാമൂഹ്യവിരുദ്ധര്‍ കയ്യേറി മദ്യപാനമടക്കം സ്ഥിരമാക്കുന്നതായി പരാതി. തേലംപറ്റ പൂതക്കുഴിയില്‍ ജോഷിയുടെ കൃഷിയിടവും കെട്ടിടവുമാണ് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിരിക്കുന്നത്. സംഭവത്തില്‍ പൊലിസ്, എക്സൈസ് ഇടപെടല്‍ വേണമെന്നും ആവശ്യം.കല്ലുമുക്ക് സ്വദേശിയായ പൂതക്കുഴിയില്‍ ജോഷിയുടെ തേലംപറ്റയിലുള്ള കൃഷിയിടവും കെട്ടിടവുമാണ് സാമൂഹ്യവിരുദ്ധര്‍ കയ്യടക്കിയിരിക്കുന്നത്.ആളൊഴിഞ്ഞ കെട്ടിടത്തിലും ഇതിനോട് ചേര്‍ന്നുള്ള കൃഷിയിടത്തിലും രാപ്പകല്‍ വ്യത്യാസമില്ലാതെ മദ്യാപനത്തിന്നായി സാമൂഹ്യവിരുദ്ധര്‍ ഉപയോഗിക്കുകയാണന്നാണ് ജോഷിയുടെ ആരോപണം. കൂടാതെ മദ്യകുപ്പികള്‍ കൃഷിയിടത്തില്‍ പലയിടങ്ങളില്‍ പൊട്ടിച്ചിടുന്നതും പതിവാണ്. ഇക്കാരണത്താല്‍ കൃഷിയിറക്കാന്‍ പോലും കഴിയുന്നില്ലന്നും ഇദ്ദേഹം പറയുന്നു. കഴിഞ്ഞദിവസങ്ങളില്‍ കൃഷിയിടത്തില്‍ എത്തിയ ജോഷി ചാക്ക്കണക്കിന് മദ്യകുപ്പികളാണ് പെറുക്കികൂട്ടിയത്. ഇത് സംബന്ധിച്ച് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ടന്നും തന്റെ കൃഷിയിടവും കെട്ടിടവും സാമൂഹ്യവിരുദ്ധരുടെ കയ്യില്‍ നിന്നും സംരക്ഷിക്കണമെന്നുമാണ് ജോഷിയുടെ ആവശ്യം.

Leave A Reply

Your email address will not be published.

You cannot copy content of this page