- Advertisement -

- Advertisement -

എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സീന്‍ നല്‍കി 3 സംസ്ഥാനങ്ങള്‍; അഭിനന്ദിച്ച് കേന്ദ്രം

0

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കെ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സീന്‍ നല്‍കി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും. ഗോവ, ഹിമാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗര്‍ ഹവേലി ദാമന്‍ ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നിവയുമാണു പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം ഒരു ഡോസ് വാക്‌സീന്‍ നല്‍കിയത്. നേട്ടത്തില്‍ കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ അഭിനന്ദനം അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകളെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായി മന്ത്രി പ്രതികരിച്ചു.

ഇംഗ്ലണ്ടില്‍ ‘വാക്‌സീന്‍’ പാസ്‌പോര്‍ട്ട് നടപ്പിലാക്കില്ല; പദ്ധതി ഉപേക്ഷിച്ച് സര്‍ക്കാര്‍
ഹിമാചല്‍ പ്രദേശാണ് എല്ലാവര്‍ക്കും വാക്‌സീന്‍ ഉറപ്പാക്കിയ ആദ്യ സംസ്ഥാനം. ഓഗസ്റ്റ് 29നാണ് ഹിമാചല്‍ ഈ നേട്ടം സ്വന്തമാക്കിയത്. സെപ്റ്റംബര്‍ പത്തിന് ഗോവയും എല്ലാവര്‍ക്കും ആദ്യ ഡോസ് പൂര്‍ത്തിയാക്കി. ഹിമാചലില്‍ 55.74 ലക്ഷം ഡോസ് വാക്‌സീനാണ് ഇതിനകം വിതരണം ചെയ്തത്. ഗോവയില്‍ 11.83 ലക്ഷം ഡോസ് വാക്‌സീനും കുത്തിവച്ചു.സിക്കിം 5.10 ലക്ഷം, ലഡാക്ക് 1.97 ലക്ഷം, ലക്ഷദ്വീപ് 53,499, ദാദ്ര നഗര്‍ ഹവേലി ദാമന്‍ ദിയു 6.26 ലക്ഷം എന്നിങ്ങനെയാണു മറ്റിടങ്ങളിലെ കണക്കുകള്‍.

രാജ്യത്താകെ 74 കോടി ഡോസ് വാക്‌സീന്‍ ഇതിനകം വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രി ട്വിറ്ററില്‍ അറിയിച്ചു. ഞായറാഴ്ചത്തെ കണക്കു പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 28,591 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ ഏറ്റവും കുറവു രോഗികളുള്ളതും ഇന്നാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page