ജില്ലയില്‍ കേരളാ കോണ്‍ഗ്രസിനുള്ളില്‍ കലാപം. യൂത്ത് ഫ്രണ്ടിന്റെ ജില്ലാ പ്രസിഡണ്ട് റ്റിജി ചെറുതോട്ടില്‍ അടക്കമുള്ള ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്. സംസ്ഥാന തലത്തില്‍ കേരള കോണ്‍ഗ്രസ്സ് യു.ഡി.എഫിനൊപ്പം നില്‍ക്കുകയും വയനാട് ജില്ലയില്‍ മാത്രം ബത്തേരി മുനിസിപ്പാലിറ്റി ഭരണം പറഞ്ഞു മാറി നില്‍ക്കുകയും ചെയ്യുന്ന സമീപനത്തില്‍ പ്രതിഷേധമുള്ളവരാണ് ഇപ്പോള്‍ പാര്‍ട്ടി വിടുന്നത്. ബത്തേരി, പുല്‍പ്പള്ളി, നടവയല്‍, മേപ്പാടി ഭാഗങ്ങളില്‍ നിന്നുള്ളവരാണ് രാജിക്കൊരുങ്ങുന്നത്്. കഴിഞ്ഞയാഴ്ച യൂത്ത് ഫ്രണ്ടിന്റെ ജില്ലാ ഭാരവാഹി ഇതേ ആരോപണം ഉന്നയിച്ച് കേരള കോണ്‍ഗ്രസ്സ് എമ്മില്‍ നിന്നും രാജിവെച്ച് ജേക്കബ് ഗ്രൂപ്പില്‍ ചേര്‍ന്നിരുന്നു.
- Advertisement -
- Advertisement -