- Advertisement -

- Advertisement -

വയനാട് ചുരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

0

ചുരത്തിലെ 9-ാം വളവിനും 8-ാം വളവിനും ഇടയിലായി ചുരമിറങ്ങി വരികയായിരുന്ന സ്വിഫ്റ്റ് കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കൊടുവള്ളി പെരിയാംതോട് ആര്‍.സി മുക്ക് രാരോത്ത് ചാലില്‍ റംഷാദ്(30) ആണ് മരിച്ചത്.പിതാവ്: നാസര്‍, മാതാവ്: ഖദീജ.സഹോദരി: റംസീന.റംഷാദ് ഖത്തറില്‍ ജോലി ചെയ്തു വരികയായിരുന്നു.നാട്ടില്‍ അവധിക്കെത്തിയതാണ്.കൊടുവള്ളി സ്വദേശി ദില്‍ഷാദ്, കൊടുവള്ളി നെല്ലിക്കോത്ത് പറമ്പത്ത് ഷൈബിന്‍,താമരശ്ശേരി പരപ്പന്‍ പൊയിലിന് സമീപം ആശാരിക്കണ്ടിയില്‍ എ.കെ റഷീദ് എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.

Leave A Reply

Your email address will not be published.

You cannot copy content of this page