ചീരാല്‍ പ്രദേശത്ത് വീട്ടമ്മമാരുടെ ഫോണിലേക്ക് അശ്ശീല വാട്‌സ് ആപ്പ് മെസ്സേജുകള്‍ വരുന്നതായി പരാതി .ചീരാല്‍, താഴത്തൂര്‍, നമ്പ്യാര്‍കുന്ന് പ്രദേശങ്ങളിലാണ് സംഭവം.കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനു പോലും മൊബൈല്‍ നല്‍കാനാവുന്നില്ലെന്നും എത്രയും പെട്ടന്ന് നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ നൂല്‍പ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.കേസ് സൈബര്‍ സെല്ലിനും കൈമാറിയിട്ടുണ്ട്.താഴത്തൂരിലെ ഒരാളുടെ നമ്പറിലുള്ള വാട്‌സാപ്പില്‍ നിന്നാണ് സ്ത്രീകള്‍ക്ക് അശ്ശീല വീഡിയോകളും മെസേജുകളുമെത്തുന്നത്.ഇയാളുടെ ഫോണില്‍ വാട്‌സാപ്പില്ല.ഈ നമ്പര്‍ ഉപയോഗിച്ച് വാട്‌സാപ്പ് മറ്റൊരാള്‍ തയ്യാറാക്കിയതായാണ് വിവരം.ഇതിലൂടെയാണ് സ്ത്രീകള്‍ക്ക് അസ്ലീല മെസേജ് അയക്കുന്നത്.രണ്ടാഴ്ചയായി വീട്ടമ്മമാര്‍ക്ക് ഫോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്.നൂല്‍പ്പുഴ പോലീസ് സ്‌റ്റേഷനില്‍ വീട്ടമ്മാര്‍ പരാതി നല്‍കിയിട്ടുണ്ട്.കേസ് സൈബര്‍ സെല്ലിനും കൈമാറിയിട്ടുണ്ട്.പ്രദേശത്തെ വീട്ടമ്മമാര്‍ക്ക് ഒരേ നമ്പറില്‍ നിന്നാണ് മെസേജ് അയക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.ഇയാളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
- Advertisement -
- Advertisement -