കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ വീതം ക്ലാസിലെത്തുന്ന രീതിയില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു അറിയിച്ചു.എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറി ഉപയോഗിക്കാന്‍ സാധിക്കാത്തത് മൂലം നേരിട്ടിരുന്ന പരിമിതികളും മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രാക്ടിക്കല്‍ ചെയ്യാന്‍ സാധിക്കാതിരുന്നതുമെല്ലാം ഇതോടെ പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.വീടുകളില്‍ തന്നെ കഴിയുന്നത് കുട്ടികളില്‍ കടുത്ത മാനസിക സംഘര്‍ഷമാണ് സൃഷ്ടിക്കുന്നതെന്നും ഇതു കൂടി മനസിലാക്കതിയാണ് തീരുമാനമെന്നും ഇവര്‍ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന് ഡ്രൈവ് നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച പ്രിന്‍സിപ്പല്‍മാരുമായി യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അറുപതോളം വിദ്യാര്‍ഥികളുള്ള ബാച്ചുകളെ രണ്ടാക്കി ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്തണോ അതോ എല്ലാ ദിവസവും രണ്ട് സമയങ്ങളിലായി നടത്തണോ എന്ന കാര്യത്തിലാകും പ്രിന്‍സിപ്പല്‍മാരുടെ യോഗത്തില്‍ ചര്‍ച്ചയാകുക. രണ്ട് സമയങ്ങളിലായി ഷിഫ്റ്റ് അനുസരിച്ചാണ് ക്ലാസുകള്‍ എങ്കില്‍ അധ്യാപകരുടെ ഷിഫ്റ്റിലും മാറ്റം വരുത്തേണ്ടതുണ്ട്.സംസ്ഥാനത്തെ പോളി ടെക്നിക്ക്, മെഡിക്കല്‍ വിദ്യാഭ്യാസം, ബിരുദം – ബിരുദാനന്തര ബിരുദ സ്ഥാപനങ്ങളാണ് ഒക്ടോബര്‍ നാലിന് തുറക്കുന്നത്. കോളേജിലെത്തുന്ന എല്ലാ അധ്യാപകരും വിദ്യാര്‍ഥികളും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തെന്ന് ഉറപ്പാക്കണമെന്നും അധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാമ്പസുകളില്‍ എത്തുന്നവര്‍ ക്ലാസുകള്‍ക്കിടെ പുറത്ത് പോകാന്‍ പാടില്ലെന്ന നിര്‍ദേശവും നല്‍കിയിരുന്നു.
- Advertisement -
- Advertisement -