- Advertisement -

- Advertisement -

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

*ജില്ലാ ഇന്നൊവേഷന്‍ കൗണ്‍സില്‍ യോഗം*

കെ-ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ജില്ലാ ഇന്നൊവേഷന്‍ കൗണ്‍സിലിന്റെയും, ഒ.ഡി.ഒ.ഐ കോര്‍ ഗ്രൂപ്പുകളുടെയും സംയുക്ത യോഗം ഓണ്‍ലൈനായി ചേര്‍ന്നു. ഒരു ജില്ല ഒരു ആശയം പരിപാടിയുടെ ഭാഗമായി പുതുക്കി നിശ്ചയിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ ആറ് ക്ലസ്റ്ററുകളെ യോഗത്തില്‍ തിരഞ്ഞെടുത്തു. ഈ ക്ലസ്റ്ററുകളെ സംബന്ധിച്ച് വിശദമായ പഠനം നടത്തി അന്തിമ തീരുമാനമെടുക്കും. ക്ലസ്റ്ററുകള്‍ക്ക് നൂതനാശയത്തിന് പ്രോത്സാഹനവും, സാങ്കേതികവിദ്യ നടപ്പാക്കുന്നതിനായുള്ള പ്രാരംഭ ധനസഹായവും കെ-ഡിസ്‌ക് ലഭ്യമാക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ ജി. പ്രിയങ്ക, കെ-ഡിസ്‌ക് ജില്ലാ പ്രോഗ്രാം എക്സിക്യൂട്ടീവ് അനു ജോസഫ്, ജില്ല ഇന്നോവഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഒ.ഡി.ഒ.ഐ കോര്‍ ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

*മാനേജ്മെന്റ് ട്രെയിനി നിയമനം*

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുളള ഐ.റ്റി.ഡി.പി. ഓഫീസ്, ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലേക്ക് മാനേജ്മെന്റ് ട്രെയിനിമാരെ തിരഞ്ഞെടുക്കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ, എസ്.എസ്.എല്‍.സി. പാസായ പട്ടികവര്‍ഗ്ഗ .യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. ജില്ലയില്‍ ആകെ 36 ഒഴിവുകളാണുളളത്.

അപേക്ഷകര്‍ 2021 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് കവിയാത്തവരും ആയിരിക്കണം. ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയുവാന്‍ പാടില്ല. അപേക്ഷകരെ സ്ഥിര താമസമുള്ള താലൂക്കിലേയ്ക്ക് മാത്രമേ പരിഗണിക്കുകയുളളൂ. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല

വൈത്തിരി താലൂക്കിലുള്ളവര്‍ കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിലും, മാനന്തവാടി താലൂക്കിലുള്ളവര്‍ മാനന്തവാടി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസിലും, സുല്‍ത്താന്‍ ബത്തേരി താലൂക്കിലുള്ളവര്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസിലും അപേക്ഷ സമര്‍പ്പിക്കണം. പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10000 – രൂപ ഓണറേറിയം നല്‍കുന്നതാണ്. നിയമനം അപ്രന്റിസ്ഷിപ്പ് ആക്ട് അനുസരിച്ചുളള നിയമനങ്ങള്‍ക്ക് വിധേയവും തികച്ചും താല്‍ക്കാലികവും പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കും.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് താലൂക്ക് അടിസ്ഥാനത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. അപേക്ഷ ഫോറങ്ങള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി.ഓഫീസില്‍ നിന്നോ, മാനന്തവാടി,സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസുകളില്‍ നിന്നോ, അതാത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നോ ലഭിക്കുന്നതാണ്. അപേക്ഷ വയസ്സ്, ജാതി, വരുമാനം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 30 നകം ഓഫീസുകളില്‍ എത്തിക്കേണ്ടതാണ്. ഫോണ്‍. കല്‍പ്പറ്റ 04936 – 202232, മാനന്തവാടി 04935-240210, സു. ബത്തേരി : 04936-221074.

*ടെണ്ടര്‍ ക്ഷണിച്ചു*

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മാതൃയാനം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹന ഉടമകളില്‍ നിന്ന് ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 28 ന് 12 മണി. അന്നേ ദിവസം ഒരു മണിക്ക് ടെണ്ടര്‍ തുറക്കും. ഫോണ്‍ 04936 206768.

*കൂടിക്കാഴ്ച*

ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ കണിയാമ്പറ്റ വൃദ്ധ വികലാംഗ സദനത്തില്‍ 2021 – 22 സാമ്പത്തിക വര്‍ഷം നടപ്പിലാക്കി വരുന്ന വയോ അമൃതം പദ്ധതിയിലേക്ക് മെഡിക്കല്‍ ഓഫീസര്‍, അറ്റന്റര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ യോഗ്യത – ബി.എ.എം.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍. പ്രായം 18 നും 35നും ഇടയ്ക്ക്. കൂടിക്കാഴ്ച സെപ്റ്റംബര്‍ 15 ന് രാവിലെ 10.30 ന് കല്‍പ്പറ്റ നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും.
അറ്റന്റര്‍ യോഗ്യത – ഏഴാം ക്ലാസ്/ തത്തുല്യ യോഗ്യത. പ്രായം 18 നും 35 നും ഇടയ്ക്ക്. സെപ്റ്റംബര്‍ 17ന് രാവിലെ 10.30 ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും. ഫോണ്‍ 04936 203906.

*രേഖകള്‍ ഹാജരാക്കണം*

സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയില്‍ ക്യാന്‍സര്‍, ടിബി പെന്‍ഷന്‍ ലഭിക്കേണ്ടവര്‍ ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, സത്യവാങ്മൂലം, ഫോണ്‍ നമ്പര്‍ എന്നിവ ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ ഹാജരാക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. .
.
*സീറ്റൊഴിവ്*

സഹകരണ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) ന്റെ കീഴില്‍ കേരള യൂണിവേഴ്‌സിറ്റിയുടെയും, എഐസിടിഇയുടെയും അംഗീകാരത്തോടെ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്‌നോളജി (ഐഎംടി പുന്നപ്ര)യില്‍ എംബിഎ 2021 – 2023 ബാച്ചിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. ഫോണ്‍ 9847961842, 8590599431, 0477 2267602.

*എം.എല്‍.എ. ഫണ്ട് അനുവദിച്ചു*
നെന്മേനി ഗ്രാമപഞ്ചായത്തിലെ 63-ാം നമ്പര്‍ മാതൃകാ അങ്കണവാടി കെട്ടിട നിര്‍മ്മാണത്തിന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 6,07,927 രൂപ എം.എല്‍.എ വിഹിതമായി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

*ഗസ്റ്റ് അധ്യാപക നിയമനം*
കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ.കോളജില്‍ ബി.എസ്.സി. കെമിസ്ട്രി, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളിലേക്ക് ഫിസിക്‌സ് വിഷയത്തില്‍ രണ്ടും കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഒന്ന് വീതവും ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സെപ്തംബര്‍ 16 ന് വൈകീട്ട് 3 നകം നേരിട്ടോ പ്രിന്‍സിപ്പാള്‍, എന്‍.എം.എസ്.എം. ഗവ.കോളജ്, കല്‍പ്പറ്റ, പുഴമുടി എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നല്‍കണം. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റും വിദ്യാഭ്യാസ യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ടിക്കല്‍ സെക്ഷനിലെ കോച്ചു വയല്‍ ,തേറ്റമല റോഡ് പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ നാളെ ( വ്യാഴം) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 മണി വരെ പൂര്‍ണ്ണമായൊ ഭാഗികമായൊ വൈദ്യുതി മുടങ്ങം.

പനമരം സെക്ഷനിലെ മേച്ചേരി,പനമരം ട്രൈബല്‍ ഹോസ്റ്റല്‍ റോഡ്,കോണ്‍വെന്റ് റോഡ് , എസ്.ബി.ഐ ബാങ്ക് പരിസരം ,ആറുമൊട്ടംകുന്ന് പ്രദേശങ്ങളില്‍ നാളെ ( വ്യാഴം) രാവിലെ 9.30 മുതല്‍ വൈകുന്നേരം 6 മണി വരെ പൂര്‍ണ്ണമായൊ ഭാഗികമായൊ വൈദ്യുതി മുടങ്ങം.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ വാരാമ്പറ്റ ,ആലക്കണ്ടി – ബപ്പനം ഭാഗം,എടക്കടന്‍ മുക്ക് – ബപ്പനം ഭാഗം, പടിഞ്ഞാറത്തറ വില്ലേജ്, പോലീസ് സ്റ്റേഷന്‍ ഭാഗം എന്നിവിടങ്ങളില്‍ നാളെ ( വ്യാഴം ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

You cannot copy content of this page