- Advertisement -

- Advertisement -

നിപ വൈറസ്:കോഴിക്കോട് മെഡിക്കല്‍ കോളേജ് മിംസ് ആശുപത്രികള്‍ സന്ദര്‍ശിച്ചവര്‍ ബന്ധപ്പെടണം

0

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഓഗസ്റ്റ് 31, സെപ്തംബര്‍ ഒന്ന് തീയ്യതികളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചവരും, സെപ്തംബര്‍ ഒന്നിന് കോഴിക്കോട് മിംസ് ആശുപത്രി സന്ദര്‍ശിച്ചവരും 9008026081 എന്ന നമ്പറില്‍ ഐ.ഡി.എസ്.പി ഡോക്ടറുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. നിലവില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ, മുട്ടില്‍, തവിഞ്ഞാല്‍ പഞ്ചായത്ത് എന്നിവിടങ്ങളിലായി മൂന്ന് പേരാണ് നിപ വൈറസ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

ജില്ലയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത ആവശ്യമാണ്. അതിനാല്‍, വീണ് കിടക്കുന്ന ഫലങ്ങള്‍ ഭക്ഷിക്കുകയോ, വവ്വാലുകള്‍ ചേക്കേറുന്ന ജല വിഭവങ്ങളില്‍ നിന്നുള്ള വെള്ളം കുടിക്കുകയോ ചെയ്യരുത്. പന്നി ഫാമുകള്‍ വലയിട്ട് സൂക്ഷിക്കുകയും വവ്വാലുകള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. കടുത്ത തലവേദനയോട് കൂടിയ പനി, ഛര്‍ദ്ദി എന്നീ ലക്ഷണമുള്ളവര്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടേണ്ടതാണ്. സ്വയം ചികിത്സ നടത്തരുത്. എല്ലാവരും മാസ്‌ക് ധരിക്കേണ്ടതും, ശാരീരിക അകലം പാലിക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page