- Advertisement -

- Advertisement -

വാക്‌സീന്‍ വിതരണത്തില്‍ വീണ്ടും നേട്ടം; ജി 7 രാഷ്ട്രങ്ങളെ പിന്നിലാക്കി ഇന്ത്യ

0

 

ഓഗസ്റ്റില്‍, ജി-7 രാഷ്ട്രങ്ങളെല്ലാം കൂടി നല്‍കിയ വാക്‌സീന്‍ ഡോസുകളേക്കാള്‍ കൂടുതല്‍ ഡോസുകള്‍ വിതരണം ചെയ്ത് ഇന്ത്യ. കഴിഞ്ഞ മാസം 180 ദശലക്ഷം വാക്‌സീന്‍ ഡോസുകളാണ് ഇന്ത്യ വിതരണം ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. ജി7 രാഷ്ട്രങ്ങളായ കാനഡ, യുകെ, യുഎസ്, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവര്‍ വിതരണം ചെയ്ത വാക്‌സീനെക്കാള്‍ കൂടുതല്‍ വരുമിത്.

ജപ്പാന്‍ 40 ദശലക്ഷം വാക്‌സീന്‍ ഡോസുകള്‍ നല്‍കിയപ്പോള്‍ ജി7 രാഷ്ട്രങ്ങളില്‍ ഏറ്റവും പിന്നിലുള്ള കാനഡ നല്‍കിയത് മൂന്ന് ദശലക്ഷം ഡോസുകളാണ്. 180 ദശലക്ഷത്തിലേറേ വാക്‌സീന്‍ ഡോസ് നല്‍കിയതിലൂടെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് ആകെ വാക്‌സിനേഷനുകളുടെ എണ്ണം 68.46 കോടി പിന്നിട്ടു. രാജ്യത്ത് പുതുതായി 42,766 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page