- Advertisement -

- Advertisement -

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു

0

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. പഴേരി പുതുച്ചോല മോളത്ത് പൈലിയുടെ മകൻ അഖിൽ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെകുപ്പാടി ഗവ.ഹൈസ്കൂളിന് സമീപമാണ് അപകടം. ജോലി കഴിഞ്ഞ് അഖിൽ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. സംഭവ സ്ഥലത്തു വെച്ചു തന്നെ അഖിൽ മരിച്ചു. കഴിഞ്ഞ എട്ടു വർഷമായി ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു അഖിൽ. മാതാവ് : ലീലാമ്മ. സഹോദരൻ : ബേസിൽ

Leave A Reply

Your email address will not be published.

You cannot copy content of this page