വൈത്തിരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊന്‍പത് കാരിയായ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍സഹപാഠിയായിരുന്ന യുവാവിനെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.കാസര്‍കോഡ് ആയന്നൂര്‍ പൊന്‍ മലക്കുന്നേല്‍ ഷിനോജ് ജോസഫ് (24) നെയാണ് വൈത്തിരി പോലീസ് ഇന്‍സ്പെക്ടര്‍ എ.യു ജയപ്രകാശും സംഘവും മൈസൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുമ്പ് പ്രസവിച്ച വിദ്യാര്‍ത്ഥിനിയെ പിന്നീട് ഷിനോജ് വിവാഹം കഴിക്കാതെ ഒഴിവാക്കാന്‍ ശ്രമിച്ചതോടെയാണ് അവര്‍ പോലീസില്‍ പരാതി നല്‍കിയത്.രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും മൈസൂരിലെ കോളേജില്‍ വച്ച് പരിചയപ്പെടുന്നത്. പിന്നീട് ഹോസ്റ്റല്‍ ഒഴിവാക്കി ഇരുവരും വാടകയ്ക്ക് വീടെടുത്ത് ലിവിംഗ് ടുഗദറായി ജീവിച്ചു പോന്നു. ഇതിനിടയില്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയാകുകയും ഇതര ജില്ലയിലെ ആശുപത്രിയില്‍ വെച്ച് പ്രസവിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ വിദ്യാര്‍ത്ഥിനി പരീക്ഷയില്‍ തോല്‍ക്കുകയും, യുവാവ് ജയിച്ച് ജോലി നേടുകയും ചെയ്തു. പിന്നീട് യുവാവ് തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങിയതായി സൂചന ലഭിച്ചതോടെയാണ് പെണ്‍കുട്ടി വൈത്തിരി പോലീസിന് പരാതി നല്‍കിയത്.വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നുള്ള പരാതി പ്രകാരം പോലീസ് യുവാവിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്ത്.
- Advertisement -
- Advertisement -