- Advertisement -

- Advertisement -

പെട്രോള്‍ വില വര്‍ദ്ധന; ഐ.എന്‍.ടി.യു.സി സായാഹ്ന ധര്‍ണ്ണ നടത്തി

0

പെട്രോള്‍ വില വര്‍ദ്ധനവ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ മുലമാണെന്ന് ഐഎന്‍ടിയുസി ജില്ല പ്രസിഡണ്ട് പി.പി- ആലി. പുല്‍പ്പള്ളിയില്‍ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ നടന്ന സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചുയര്‍ന്നിട്ടും വില നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ലെന്നും ജാതിയുടെ പേരില്‍ സംസ്ഥാനത്ത് വര്‍ഗീയത ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിനെ പ്രതിരോധിക്കാന്‍ ജനാധിപത്യ ശക്തികള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു എന്‍.യു ഉലഹന്നാന്‍, ടി.എസ് ദിലിപ്കുമാര്‍, എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page