തലപ്പുഴയില്‍ ഹെല്‍മറ്റും മാസ്‌കും ധരിക്കാതെ തലപ്പുഴ ടൗണില്‍ എത്തിയ ബൈക്ക് യാത്രികന്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോംഗാര്‍ഡിനെ ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായാണ് പരാതി. സംഭവത്തെ തുടര്‍ന്ന് തലപ്പുഴ ഇടിക്കര കോട്ടേക്കാട്ടില്‍ സതീശനെതിരെ തലപ്പുഴ പോലീസ് കേസെടുത്തു.കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം,പോലീസ് നിയമം എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്
കോവിഡ് മാനദണ്ഡങ്ങളും, ട്രാഫിക് നിയമങ്ങളും പാലിക്കാതെ സഞ്ചരിച്ച സതീശനെ കുറ്റം പറഞ്ഞ് മനസ്സിലാക്കി പേരും വിലാസവും ചോദിച്ചപ്പോള്‍ അദ്ദേഹം തട്ടിക്കയറുകയും തന്നോട് കളിച്ചാല്‍ വിവരമറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഹോം ഗാര്‍ഡിന്റെ പരാതി.
- Advertisement -
- Advertisement -