- Advertisement -

- Advertisement -

ജില്ലയിലെ പ്രധാന അറിയിപ്പ്

0

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി: ധനസഹായം

കോവിഡ് 19 മഹാമാരിയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 2005 ലെ പരിഷ്‌ക്കരിച്ച കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ തൊഴിലാളികള്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്ത സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്കും , കേരള ആട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങള്‍ക്കും നാലം ഘട്ട കോവിഡ് ധനസഹായമായി 1000 രൂപ പ്രഖ്യാപിച്ചു. നിലവില്‍ കോവിഡ് ധനസഹായം കൈപ്പറ്റിയ തൊഴിലാളികള്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്നും ചെയര്‍മാന്‍ അഡ്വ.എം.എസ് സ്‌കറിയ അറിയിച്ചു.

ക്വട്ടേഷന്‍

നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സക്കൂള്‍ ബാഗ് വിതരണം നടത്തുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനില്‍ ഒരു ബാഗിന്റെ വിലയാണ് രേഖപ്പെടുത്തേണ്ടത്. ബ്രാന്റ് നെയിം, മോഡല്‍, നമ്പര്‍, എം.ആര്‍.പി. ക്വാട്ട് ചെയ്യുന്ന തുക എന്നിവ ഉണ്ടായിരിക്കണം. ക്വട്ടേഷനോടൊപ്പം ബാഗുകളുടെ സാമ്പിളുകളും സമര്‍പ്പിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി  സെപ്റ്റംബര്‍ 13 ന് ഉച്ചക്ക് 12.00 മണി വരെ.  അന്നേ ദിവസം ഉച്ചക്ക് ശേഷം 2 ന്  ക്വട്ടേഷന്‍ തുറക്കും.

നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്  നൈറ്റ്ഡ്രസ്, ഇന്നര്‍ വെയര്‍, ചെരുപ്പ് എന്നിവ വിതരണം നടത്തുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി  യഥാക്രമം സെപ്റ്റംബര്‍ 14, 15, 16 ന് ഉച്ചക്ക് 12.00 മണി വരെ.  ഫോണ്‍. 04936 270140.

ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതി:
വയനാട് ജില്ലയ്ക്ക് മൂന്ന് കോടിയുടെ അവാര്‍ഡ്

കേന്ദ്ര സര്‍ക്കാറിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ മികച്ച റാങ്ക് നേടി വയനാട് ജില്ല മൂന്ന് കോടി രൂപയുടെ അധിക കേന്ദ്ര സഹായത്തിന് അര്‍ഹത നേടിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.. രാജ്യത്തെ 117 ജില്ലകള്‍ ഉള്‍പ്പെട്ട ഈ പദ്ധതിയില്‍ കൃഷി- ജലവിഭവം എന്ന വിഭാഗത്തിലാണ് ജില്ലയ്ക്ക് ദേശീയ തലത്തില്‍ മൂന്നാം റാങ്ക് ലഭിച്ചത്. 2018 ല്‍ ആരംഭിച്ച പദ്ധതിയില്‍ ഇത് രണ്ടാം തവണയാണ് ജില്ലയ്ക്ക് മികച്ച പ്രവര്‍ത്തനത്തിന് അധിക കേന്ദ്ര സഹായം ലഭിക്കുന്നത്.

രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 117 ജില്ലകളെയാണ് ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ കേരളത്തില്‍ നിന്ന് തെരഞ്ഞെടുത്ത ഏക ആസ്പിരേഷന്‍ ജില്ലയാണ് വയനാട്. ജില്ലകളെ ത്വരിതഗതിയില്‍ വികസനോന്മുഖമായി പരിവര്‍ത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗ് മുഖേന ആസ്പിരേഷന്‍ ഡിസ്ട്രിക് പദ്ധതി ആരംഭിച്ച് നടപ്പിലാക്കുന്നത്. ആരോഗ്യവും പോഷകാഹാരവും, വിദ്യാഭ്യാസം, കൃഷിയും ജലവിഭവങ്ങളും, സാമ്പത്തിക ഉള്‍പ്പെടുത്തലും നൈപുണ്യശേഷി വികസനവും, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ സംയോജിത പ്രവര്‍ത്തനം, കേന്ദ്ര- സംസ്ഥാന പ്രഭാരി ഓഫീസര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവരുടെ സഹകരണം, ജില്ലകള്‍ തമ്മിലുള്ള മത്സരം എന്നീ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ജില്ലകളെ വികസനത്തിലേക്ക് നയിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

ടെലിവിഷന്‍ ജേണലിസം കോഴ്സ്

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം – ഓണ്‍ലൈന്‍/ ഹൈബ്രിഡ് കോഴ്സുകളിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30 വയസ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലന കേന്ദ്രങ്ങള്‍. അപേക്ഷ ഫോമുകള്‍ ksg.keltron.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ സെപ്തംബര്‍ 15 നകം ലഭിക്കണം. ഫോണ്‍. 9544958182, 8137969292

ഓണ്‍ലൈന്‍ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റിന്റെ അഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ അറൈസ് രണ്ടാം ഘട്ടമായ വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ ട്രെയിനിംഗ് സെപ്റ്റംബര്‍ 8ന് ഓണ്‍ലൈനായി നടക്കും. ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷനാണ് സംഘടിപ്പിക്കുന്നത്.സൗജന്യ ഓണ്‍ലൈന്‍ ട്രെയ്‌നിങ്ങിനുള്ള രജിസ്‌ട്രേഷനായി ംംം.സശലറ.ശിളീഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍
7403180193, 7012376994

ലേലം

തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിസരത്ത് കഷണങ്ങളായി മുറിച്ചിട്ടിരിക്കുന്ന കുന്നി വാക മരം സെപ്തംബര്‍ മൂന്ന് രാവിലെ 11 ന് ലേലം ചെയ്ത് വില്‍ക്കുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല സ്ഥലത്ത് രാവിലെ 10.30ന് നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍: 04936 202525.

തിരുനെല്ലി പോലീസ് സ്റ്റേഷന്‍ പരിസരത്ത് മുറിച്ച്് സൂക്ഷിച്ചിരിക്കുന്ന തേക്ക് മരം സെപ്തംബര്‍ 10 രാവിലെ 11ന് ലേലം ചെയ്ത് വില്‍ക്കുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല സ്ഥലത്ത് രാവിലെ 10.30 ന് ഹാജരാകേണ്ടതാണ്. ഫോണ്‍: 04936 202525.

Leave A Reply

Your email address will not be published.

You cannot copy content of this page