- Advertisement -

- Advertisement -

ജില്ലയില്‍ 1002 പേര്‍ക്ക് കൂടി കോവിഡ്

0

വയനാട് ജില്ലയില്‍ ഇന്ന് 1002 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 667 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.33 ആണ്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 96148 ആയി. 86654 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8125 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6686 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
കല്‍പ്പറ്റ 91, നെന്‍മേനി 87, മീനങ്ങാടി 84, ബത്തേരി 81, പൂതാടി 69, മാനന്തവാടി 60, പനമരം 57, നൂല്‍പ്പുഴ 44, പുല്‍പ്പള്ളി, വൈത്തിരി 42 വീതം, കണിയാമ്പറ്റ 41, തിരുനെല്ലി 39, മുട്ടില്‍ 34, വെള്ളമുണ്ട 32, എടവക 31, തവിഞ്ഞാല്‍ 30, മുള്ളന്‍കൊല്ലി 26, അമ്പലവയല്‍, പൊഴുതന 21 വീതം, കോട്ടത്തറ 17, തരിയോട് 15, മേപ്പാടി 9, മൂപ്പൈനാട്, തൊണ്ടര്‍നാട് 8 വീതം, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി 4 വീതം ആളുകള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ
വിദേശത്തും നിന്നും വന്ന കോട്ടത്തറ, ബത്തേരി സ്വദേശികളായ ഓരോരുത്തര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 3 ബത്തേരി സ്വദേശികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

667 പേര്‍ക്ക് രോഗമുക്തി

ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 57 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 610 പേരുമാണ് രോഗമുക്തരായയത്.

2209 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.08.21) പുതുതായി നിരീക്ഷണത്തിലായത് 2209 പേരാണ്. 1499 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 20002 പേര്‍. ഇന്ന് പുതുതായി 84 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3492 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 692004 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 679146 എണ്ണത്തിന്റെ ഫലം ലഭിച്ചു. 582998 പേര്‍ നെഗറ്റീവും 96148 പേര്‍ പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page