വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ കൈരളിക്കൊരു കൈത്താങ്ങ് എന്ന പേരില്‍ വയനാട് ജില്ലയില്‍ ആശുപത്രികളിലേക്ക് നല്കുന്ന കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം നടത്തി.സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ നടന്ന പരിപാടി ജില്ലാകലകടര്‍ അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാര്‍ അധ്യക്ഷനായിരുന്നു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അനീഷ് ബി നായര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എസ് സേതുലക്ഷ്മി എന്നിവര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി.വേള്‍ഡ് മലയാളി ഫെഡറേഷന് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി റിസാനത്ത് സലിം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്സണ്മാര് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -