- Advertisement -

- Advertisement -

റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടിട്ട് മാസങ്ങള്‍ അപകടഭീഷണി ഒഴിവാക്കണം:പ്രദേശവാസികള്‍

0

മാസങ്ങള്‍ക്ക് മുമ്പ് റോഡില്‍ രൂപപ്പെട്ട ഗര്‍ത്തം മൂടാന്‍ നടപടിയില്ല.ബത്തേരി കൈപ്പഞ്ചേരി ബൈപ്പാസ്- താലൂക്ക് ആശുപത്രി റോഡിലാണ് വന്‍ഗര്‍ത്തമുള്ളത്. ഗര്‍ത്തം രൂപപ്പെട്ടത്് പ്രദേശവാസികള്‍ക്കും സമീപത്തെ കലുങ്കിനും ഭീഷണിയായിരിക്കുകയാണ്.മാസങ്ങള്‍ക്ക് മുമ്പാണ് ശക്തമായ മഴയെ തുടര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടത്.ഇതിനോട് തൊട്ട് ചേര്‍ന്നുള്ള കൈപ്പഞ്ചേരി തോടിനുകുറുകെയുള്ള പാലവും അപകടഭീഷണിയിലാണ്.പാലത്തിന്റെ പാര്‍ശ്വഭിത്തിയും തകര്‍ന്നിട്ടുണ്ട്
സുല്‍ത്താന്‍ ബത്തേരി മിനിബൈപ്പാസില്‍ നിന്നും താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന റോഡിലാണ് വന്‍ഗര്‍ത്തമുള്ളത്. മണ്ണ് ഇടിഞ്ഞ് താന്നനിലയിലാണ്. ഇതിനോട് തൊട്ട് ചേര്‍ന്നുള്ള കൈപ്പഞ്ചേരി തോടിനുകുറുകെയുള്ള പാലവും അപകടഭീഷണിയിലാണ്. പാലത്തിന്റെ പാര്‍ശ്വഭിത്തിയും തകര്‍ന്നിട്ടുണ്ട്. ഇത് സമീപവാസികള്‍ക്കും, ഇതുവഴി യാത്രചെയ്യുന്നവര്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. മാസങ്ങള്‍ക്ക്മുമ്പ് രൂപപ്പെട്ട ഗര്‍ത്തം മൂടി അപകടഭീഷണി ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave A Reply

Your email address will not be published.

You cannot copy content of this page