- Advertisement -

- Advertisement -

പാരാലിംപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ച് ഭാവിന പട്ടേല്‍

0

ടോക്യോ പാരലിമ്പിക്‌സില്‍ ഇന്ത്യ ആദ്യ മെഡലുറപ്പിച്ചു. ടേബിള്‍ ടെന്നിസില്‍ ഫൈനല്‍ പ്രവേശനം നേടിയ ഭവിന പട്ടേല്‍ ആണ് ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ചത്. ചൈനയുടെ ഴാങ് മിയാവോക്കെതിരെ ഐതിഹാസിക പോരാട്ടമാണ് ഭാവിന കാഴ്ചവച്ചത്. സ്‌കോര്‍ 3-2. ലോക ഒന്നാം നമ്പര്‍ താരമായ മിയാവോയ്‌ക്കെതിരെ മുന്‍പ് മൂന്ന് തവണ കളിച്ചപ്പോഴും ഭാവിന പരാജയപ്പെട്ടിരുന്നു.ആദ്യ സെറ്റ് ഏഴിനെതിരെ 11 പോയിന്റുകള്‍ക്ക് ചൈനീസ് താരം സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ തിരികെ വന്ന ഭാവിന ഇതേ സ്‌കോറിന് മിയാവോയെ തോല്‍പിച്ചു. മൂന്നാം സെറ്റില്‍ ചൈനീസ് താരത്തെ നിഷ്പ്രഭയാക്കിയ ഭാവിന 11-4 എന്ന സ്‌കോറിനാണ് വിജയിച്ചത്. നാലാം സെറ്റില്‍ 9നെതിരെ 11 പോയിന്റുകള്‍ നേടിയ മിയാവോ ഇന്ത്യന്‍ താരത്തിനൊപ്പം പിടിച്ചു. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ 8നെതിരെ 11 പോയിന്റുകള്‍ നേടിയ ഭാവിന സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page