ഇന്ധന വിലവര്‍ദ്ധനവ് ജെ.സി.ബി, ഹിറ്റാച്ചി,ടിപ്പര്‍ വാടക കൂട്ടിയതായി എക്‌സവേറ്റേഴ്‌സ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍. പെട്രോളിയം ഉല്‍പ്പനങ്ങളെ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തണമെന്നും ജില്ലാ കമ്മിറ്റി.പ്രതികൂല സാഹചര്യത്തില്‍ സെപ്തംബര്‍ ഒന്നു മുതല്‍ ജെ.സി.ബി, ടിപ്പര്‍, തുടങ്ങി മണ്ണ് മാന്തി യന്ത്രങ്ങള്‍ക്കും ടിപ്പര്‍ ലോറികള്‍ക്കും നിലവിലെ നിരക്കിനെക്കാന്‍ 15 മുതല്‍ 20 ശതമാനം വരെ വാടക വര്‍ദ്ധിപ്പിക്കുന്നതായി ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കൊവിഡ് മഹാമാരിയും ഇന്ധനവിലവര്‍ദ്ധനവും ഇന്‍ഷൂറന്‍സ് വര്‍ദ്ധനവും സ്‌പെയര്‍ പാര്‍ട്ട്‌സ് വില വര്‍ദ്ധനവുമെല്ലാം ജെ.സി.ബി, ഹിറ്റാച്ചി, ടിപ്പര്‍ മേഖലയെയും പ്രതികൂലമായി ബാധിച്ചിരിക്കയാണ്.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ഭാരവാഹികളായ മജീദ് പൊഴുതന,കെ.എസ്. അപ്പച്ചന്‍ ,എം.പി. ബിനോയി , എബിന്‍കാവും മന്ദം തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -