- Advertisement -

- Advertisement -

ആശ്വാസമായി ഓണ കിറ്റുകള്‍ കിറ്റുവിതരണത്തില്‍ ജില്ല മുന്‍പന്തിയില്‍

0

 

ജില്ലയില്‍ ഓണകിറ്റ് വിതരണം തുടരുന്നു .ജില്ലയില്‍ ആകെയുള്ള 2,26,920 കാര്‍ഡില്‍ 1,95,913 കാര്‍ഡ് ഉടമകള്‍ക്ക് ഓണകിറ്റുകള്‍ വിതരണം ചെയ്തു.ജില്ലയില്‍ ഇതിനകം 86.33 ശതമാനം കിറ്റുകള്‍ വിതരണം ചെയ്തു. ഇനി നല്‍കാനുള്ളത് മുപ്പത്തി ഒന്നായിരത്തി ഏഴ് കിറ്റുകള്‍ മാത്രം.സഞ്ചി അടക്കം 16 ഇന സാധനങ്ങളാണ് ഇത്തവണത്തെ ഓണകിറ്റില്‍ ഉണ്ടായിരുന്നത്. ഓണകാലത്ത് കിറ്റ് വിതരണത്തില്‍ വയനാട് ജില്ല മുന്‍പന്തിയില്‍.ഏറ്റവും കൂടുതല്‍ കാര്‍ഡുകളുള്ള ബത്തേരി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ കിറ്റുകള്‍ നല്‍കിയത്.

കൊവിഡ് മഹാമാരിയിലും സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി ഓണകിറ്റ് വിതരണം നടന്നത് നല്ലൊരുവിഭാഗം കുടുംബങ്ങള്‍ക്കും ഏറെ ആശ്വാസകരമായിരുന്നു. ഇവിടെ 84,576 കാര്‍ഡില്‍ 76,075 കാര്‍ഡ് ഉടമകള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. വൈത്തിരി താലൂക്കില്‍ 71,381 കാര്‍ഡുകളില്‍ 58,140 കാര്‍ഡുകള്‍ക്കും മാനന്തവാടി താലൂക്കിലെ 70,963 കാര്‍ഡുകളില്‍ 61 ,698 കാര്‍ഡുകള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്തു. നല്‍കാനുള്ളതില്‍ വൈത്തിരി താലൂക്കില്‍ 13, 241 കിറ്റുകളും ബത്തേരിയില്‍ 8501ഉം മാനന്തവാടിയില്‍ 9265 കിറ്റുകളും വിതരണം ചെയ്യാനുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page