- Advertisement -

- Advertisement -

സൈകോവ് -ഡി വാക്‌സീന്‍ അടുത്തമാസം വിപണിയിലെത്തുമെന്ന് നിര്‍മാതാക്കള്‍

0

അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് – ഡി വാക്‌സീന്‍ സെപ്തംബര്‍ മുതല്‍ വിപണിയിലെത്തിത്തുടങ്ങുമെന്ന് നിര്‍മാതാക്കളായ സൈഡസ് കാഡില.അഹമ്മദാബാദ് സ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ഡി എന്‍ എ വാക്‌സീന്‍ ആയ സൈകോവ്-ഡി വാക്‌സീന്‍ പന്ത്രണ്ട് വയസിന് മുകളിലുള്ളവര്‍ക്കും നല്‍കാമെന്ന വിദഗ്ധ സമിതി ശുപാര്‍ശ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്‌സീനാണ് സൈകോവ്-ഡി. രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കൊവിഡ് വാക്‌സീനാണിത്. 66ശതമാനമാണ് ഫല പ്രാപ്തി. അതേസമയം വില നിശ്ചയിച്ചിട്ടല്ല. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകള്‍ നിര്‍മ്മിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സൈകോവ് -ഡി വാക്‌സീന്‍ മൂന്ന് ഡോസ് എടുക്കണം. കുത്തിവയ്പുകളുടെ ഇടവേള 28 ദിവസമാണ്. ഫാര്‍മജെറ്റ് എന്ന ഇന്‍ജക്ടിങ് ഗണ്‍ കുത്തിവയ്ക്കുംപോലെ അമര്‍ത്തുമ്പോള്‍ വാക്‌സീന്‍ തൊലിക്കടിയിലേക്കെത്തുന്ന, കുത്തിവയ്പല്ലാതെ നല്‍കുന്ന നീഡില്‍ ഫ്രീ വാക്‌സീന്‍ ആണ് സൈക്കോവ് -ഡി വാക്‌സീന്‍.

Leave A Reply

Your email address will not be published.

You cannot copy content of this page