- Advertisement -

- Advertisement -

ലോക ജൂനിയർ അതിലറ്റിക്സ് ഇന്ത്യയ്ക്ക് വെള്ളി

0

നെയ്റോബിയില്‍ പുരോഗമിക്കുന്ന ഇരുപത് വയസില്‍ താഴെയുള്ളവരുടെ ലോക അത്‌ലറ്റിക്സ് മീറ്റില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. 10 കി.മീ നടത്തത്തില്‍ ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടി. 42:17.94 സമയമെടുത്താണ് അമിത് നടത്തം പൂര്‍ത്തിയാക്കിയത്.

നേരത്തെ മിക്സഡ് റിലേയില്‍ ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ സംഘം 3:20.60 സമയത്തില്‍ ഫിനിഷ് ചെയ്തു. ഭരത് എസ്, സുമി, പ്രിയ മോഹന്‍, കപില്‍ എന്നിവര്‍ അടങ്ങിയ ടീമാണ് ഇന്ത്യക്കായി മത്സരിച്ചത്. ഹീറ്റ്സില്‍ മത്സരിച്ച ടീമില്‍ മലയാളി താരം അബ്ദുള്‍ റസാഖും ഉണ്ടായിരുന്നു. നൈജീരിയ സ്വര്‍ണവും പോളണ്ട് വെള്ളിയും നേടി.

Leave A Reply

Your email address will not be published.

You cannot copy content of this page