ഇന്ന് ഉത്രാടം. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് മലയാളികള്‍. വിപണികള്‍ സജീവമായി കഴിഞ്ഞു. എന്നാല്‍ ആഘോഷത്തിനിടെ രോഗവ്യാപനം രൂക്ഷമാകാതിരിക്കാന്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ് പൊലീസും ആരോഗ്യവകുപ്പും.കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഇത്തവണയും ആറന്മുളയില് ഉത്രട്ടാതി വള്ളംകളിയില്ല. മൂന്ന് പള്ളിയോടങ്ങള്‍ക്ക് മാത്രമാണ് അനുമതി. പന്ത്രണ്ട് പള്ളിയോടങ്ങളെ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാ സംഘത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. കാട്ടൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് രാത്രിയോടെ ആറന്മുളയിലേക്ക് പുറപ്പെടും.
- Advertisement -
- Advertisement -