- Advertisement -

- Advertisement -

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

ആരോഗ്യ വകുപ്പില്‍ ഒഴിവുകള്‍

ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. മെഡിക്കല്‍ ഓഫീസര്‍ (എം.ബി.ബി.എസ്), ജെ.പി.എച്ച്.എന്‍, സ്‌പെഷല്‍ എജുക്കേറ്റര്‍, ലാബ് ടെക്‌നീഷ്യന്‍, ജെ.എച്ച്.ഐ, റ്റി.ബി.ഹെല്‍ത്ത് വിസിറ്റര്‍, പീടിയാട്രീഷന്‍, ദന്തല്‍ സര്‍ജന്‍, വി.ബി.ഡി കണ്‍സള്‍ട്ടന്റ്, സ്റ്റാഫ് നേഴ്‌സ്, കൗണ്‍സിലര്‍, ഹോസ്പിറ്റള്‍ അറ്റന്‍ഡന്റ് ,ജറല്‍ ഡ്യൂട്ടി അറ്റന്‍ഡന്റ്, സാനിറ്ററി അറ്റന്‍ഡന്റ് തസ്തകളിലാണ് ഒഴിവുകളുളളത്. മെഡിക്കല്‍ ഓഫീസര്‍, പീടിയാട്രീഷന്‍ തസ്തികയിലെ പ്രായപരിധി 01.08.2021 ന് 67 വയസും മറ്റുളളവയ്ക്ക് 01.08.2021 ന് 40 വയസും കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ആഗസ്റ്റ് 30 ന് വൈകീട്ട് 5 നകം ആരോഗ്യകേരളം വെബ്‌സൈറ്റില്‍ കാണിച്ചിട്ടുള്ള ലിങ്ക് മുഖേന അപേക്ഷ സമര്‍പ്പിക്കണം. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. വയനാട് ജില്ലകാര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍.04936 202771.

ജനറല്‍ നഴ്‌സിംഗിന് അപേക്ഷ ക്ഷണിച്ചു
ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പനമരം സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളില്‍ ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് 40 ശതമാനം മാര്‍ക്കോടെ പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐഛീക വിഷയമായെടുത്തവര്‍ക്ക് മുന്‍ഗണന. സയന്‍സ് ഗ്രൂപ്പിന്റെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. അപേക്ഷയും പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 14. ഫോണ്‍ 04935 222255

ജനപ്രതിനിധികള്‍ക്ക് പരിശീലനം

തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ പ്രാദേശിക ജനപങ്കാളിത്തത്തോടെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ 2020-25 കാലയളവില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നത്. ടൂറിസം പ്രവര്‍ത്തനങ്ങള്‍ ജനകീയവത്കരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനെങ്കിലും ഉണ്ടാകണമെന്ന ടൂറിസം വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ടൂറിസ്റ്റ് സെസ്റ്റിനേഷനുകള്‍ ആരംഭിക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള ജനപ്രതിനിധികള്‍ ഓഗസ്റ്റ് 31 വൈകീട്ട് 5 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനായി https://www.keralatourism.org/responsible-tourism എന്ന ഉത്തരവാദിത്ത ടൂറിസം മിഷന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9544313351.

ഇമ്മെര്‍ഷന്‍ ട്രെയിനിംഗ്

വ്യവസായവകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റിന്റെ അഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ രണ്ടാംഘട്ടമായ വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ ട്രെയിനിംഗ് ഓഗസ്റ്റ് 27 ന് ഓണ്‍ലൈനിലൂടെ നടക്കും. ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന കൂണ്‍ ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷനാണ് സംഘടിപ്പിക്കുന്നത്. സൗജന്യ ഓണ്‍ലൈന്‍ ട്രെയിനിങ്ങിനുള്ള രജിസ്ട്രേഷനായി www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍. 7403180193, 9605542061.
.
താല്‍ക്കാലിക നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ 2021 – 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുന്ന സഞ്ചരിക്കുന്ന ആതുരാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. ആഗസ്റ്റ് 24 ന് 2 മണിക്ക് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ച്ച നടത്തും. യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാക്കണം.

Leave A Reply

Your email address will not be published.

You cannot copy content of this page