സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ചിങ്ങംഒന്ന് കര്‍ഷകദിനമാചരിച്ചു. നഗരസഭ ടൗണ്‍ഹാളില്‍ പരിപാടി ചെയര്മാന് ടി കെ രമേശ് ഉല്‍ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലിഷ അധ്യക്ഷയായി. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ സി കെ സഹദേവന്, കെ റഷീദ്,ഷാമില ജുനൈസ്,ടോം ജോസ്, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വിവിധ കൃഷിരീതികളില്‍ മികച്ച വിജയം നേടിയ കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ചടങ്ങില്‍ ആദരിച്ചു.
- Advertisement -
- Advertisement -