- Advertisement -

- Advertisement -

ശ്രദ്ധ ക്ഷണിക്കല്‍ സമരം നടത്തി

0

ഭിന്നശേഷിക്കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭിന്നശേഷിക്കാര്‍ കളക്ടറേറ്റിന് മുന്‍പില്‍ ശ്രദ്ധ ക്ഷണിക്കല്‍ സമരം നടത്തി. താല്‍കാലിക ഭിന്നശേഷി സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു സമരം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍ക്കാര്‍ സര്‍വീസില്‍ പലവട്ടം ജോലി ചെയ്തിട്ടും സ്ഥിരപ്പെടുത്താതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിക്കാരായ നിരവധിപേര്‍ ജോലിയില്ലാതെ വീടുകളില്‍ കഴിയുന്നുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും വേഗം ഇത്തരക്കാര്‍ക്ക് ജോലി തരപ്പെടുത്തി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു

Leave A Reply

Your email address will not be published.

You cannot copy content of this page